തിരുവനന്തപുരം;സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ഡയറക്ടറായി നിയമനം. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
വിനോദ് കുമാർ വിരമിക്കുമ്പോൾ യോഗേഷ് ഗുപ്ത ഡിജിപി തസ്തികളിലേക്ക് ഉയർത്തേണ്ടതായിരുന്നു.എന്നാൽ, ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിൻ അഗർവാൾ മടങ്ങിവരുന്നതിനാൽ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോൾ ഉണ്ടാകില്ല.
സിഎച്ച് നാഗരാജു ക്രൈം ബ്രാഞ്ച് ഐജിയായി ചുമതലയേൽക്കും. ഐജി ഹർഷിത അത്തല്ലൂരി ബെവ്കോ എംഡിയാകും.
കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂർ റെയ്ഞ്ചിന്റെ ചുമതലയുമുണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് കൺട്രഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു. അജീത ബീഗം തിരുവനന്തപുരം റെയിഞ്ച് ഡിഐജിയാകും. ഡിഐജി ജയനാഥ് പോലീസ് കൺസ്‌ട്രേഷൻ കോർപ്പറേഷൻ എംഡി സ്ഥാനമേൽക്കും. എസ് ശ്രീജിത്തിന് ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്നുമാറ്റി പോലീസ് ആസ്ഥാനത്തെ എഡിജിപി ആയി പുതിയ ചുമതല. ഐജി എ അക്ബർ ഗതാഗത കമ്മീഷണർ, എന്നിങ്ങനെയാണ് മാറ്റങ്ങൾ.
Discussion about this post