സോഷ്യൽ മീഡിയ തുറന്നാൽ ക്യൂട്ട് വീഡിയോകളുടെ ചാകരയാണ്. എന്നാലും ഇവ കാണാതെ ആരും പോവാറില്ല എന്ന് മാത്രം. ചില കുട്ടികളുടെ ക്യൂട്ടനസ് കണ്ടാൽ നമ്മൾ ഒന്ന് നോക്കി ഇരുന്ന് പോവും. അങ്ങനെ നോക്കിയിരുന്ന പോവുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറാലാവുന്നത്.
ഇത്തവണ വൈറാലായിരിക്കുന്നത് ഒരു കുട്ടി ജേണലിസ്‌റ്റെതാണ്. കുട്ടി റിപ്പോർട്ടിംഗ് നടത്തുന്നതാണ് വീഡിയോ. സാധാരണ റിപ്പോർട്ടിംഗ് ചെയ്യുമ്പോൾ ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ എല്ലാം ചോദിക്കുമല്ലോ. കുട്ടിയും അത് തന്നെയാണ് ചെയ്യുന്നത്. എന്നാൽ കുട്ടി മൈക്ക് നീട്ടി ചോദിക്കുന്നത് പശുവിനോട് ആണെന്ന് മാത്രം.
പ്യൂബിറ്റി എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും രസകരമായ പശുവിന്റെ അമറലാണ് ഇത് എന്നാണ് ക്യാപ്ഷനായി നൽകിയിരിക്കുന്നത് . എന്നാൽ ഏറ്റവും രസകരമായ കാര്യം കുട്ടി പശുവിന്റെ ശബ്ദം ഉണ്ടാക്കിയ ശേഷമാണ് പശുവിന് നേരെ മൈക്ക് നീട്ടുന്നത്. എന്നാൽ പശു ആവട്ടേ അതുപോലെ തന്നെ ശബ്ദം തിരിച്ച് ഉണ്ടാക്കുന്നത് വീഡിയോയിൽ കാണാം.
വീഡിയോ പെട്ടെന്നാണ് വൈറലായി മാറിയത്. 182 K ആണ് ലൈക്ക് കിട്ടിയിരിക്കുന്നത്. 4.7 M ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.










Discussion about this post