ന്യൂഡൽഹി : റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്ന വിഷയം വളരെ ഗൗരവത്തോടെ കേന്ദ്രം കാണുന്നതെന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കർ. 69 ഇന്ത്യക്കാർ റഷ്യൻ ആർമിയിലേക്ക് നിയമിക്കപ്പെട്ടിട്ടുണ്ട്. അവരുടെ മോചനത്തിനായി സർക്കാർ കാത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെ 91 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്ത കേസുകളുണ്ട്. ഇവരിൽ എട്ട് പേർ കൊല്ലപ്പെട്ടു. 14 പേർ തിരികെയെത്തി. കൂടാതെ 69 പൗരന്മാരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്നും ജയശങ്കർ ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു.
ഞങ്ങൾ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. താൻ റഷ്യൻ വിദേശകാര്യ മന്ത്രിയോട് പലതവണ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയം ഉന്നയിച്ചിരുന്നു. റഷ്യൻ സൈന്യത്തിന്റെ സേവനത്തിലുള്ള ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ ആയക്കുമെന്ന് പ്രധാനമന്ത്രിക്ക് പുടിൻ ഉറപ്പ് നൽകിയതായും എസ് ജയശങ്കർ ചൂണ്ടിക്കാട്ടി.
Discussion about this post