പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഏവരുടെയും ഹൃദയം കവർന്ന മത്സരമായിരുന്നു പുരുഷ ജാവലിനിൽ ഇന്ത്യൻ താരം നീരജ് ചോപ്രയും പാക് താരം അർഷാദ് നദീമും തമ്മിലുള്ള ഫൈനൽമത്സരം. വെള്ളിമെഡലോടെ ഒരിക്കൽ കൂടി ഇന്ത്യയുടെ അഭിമാനമായി നീരജ് മാറി. 92.97 മീറ്റർ എറിഞ്ഞാണ് അർഷാദ് സ്വർണം കൈപ്പിടിയിലാക്കിയത്.
ഇരുവരുടെയും ഒളിമ്പിക് നേട്ടത്തിന് പിന്നാലെ, അർഷാദിനോടുള്ള തന്റെ സ്‌നേഹം തുറന്ന് പറഞ്ഞ നീരജ് ചോപ്രയുടെ മാതാവിന്റെ വാക്കുകൾ വൈറലായിരുന്നു. ഇപ്പോഴിതാ നീരജ് തന്റെ മകനെ പോലെയാണെന്ന അർഷാദിന്റെ അമ്മയുടെ വാക്കുകളാണ് ആരാധക ശ്രദ്ധ നേടുന്നത്.
നീരജ് ചോപ്ര തന്റെ മകനെ പോല തന്നെയാണ്. അവൻ അർഷാദിന്റെ സുഹുത്തും സഹോദരനുമൊക്കെയാണ്. വിജയവും പരാജയവുമെല്ലാം നമ്മുടെ ഭാഗ്യം പോലെ കൂടി ഇരിക്കും. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. നീരജ് ചെയ്യുന്നതെല്ലാം വിജയത്തിലേയ്ക്ക് എത്തട്ടെ. അവർ രണ്ടുപേരും എന്റെ മക്കളാണ്. അതുകൊണ്ട് രണ്ടുപേർക്ക് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു’- അർഷാദിന്റെ മാതാവ് പറഞ്ഞു.
Discussion about this post