ന്യൂഡൽഹി: നീറ്റ് പി ജി പരീക്ഷ മാറ്റി വയ്ക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പരീക്ഷയ്‌ക്ക് തയ്യാറായിരിക്കുന്ന രണ്ടുലക്ഷം പേരുടെ കരിയർ ഹർജിക്കാരായ അഞ്ച് വിദ്യാർത്ഥികൾക്ക് വേണ്ടി അപകടത്തിലാക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുറന്നു പറഞ്ഞു.
ഏതു നഗരത്തിൽ പരീക്ഷയെഴുതേണ്ടി വരുമെന്ന് ജൂലായ് 31ന് മെഡിക്കൽ സയൻസസ് ദേശീയ പരീക്ഷാ ബോർഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നെങ്കിലും പരീക്ഷാകേന്ദ്രം നിശ്ചയിച്ച് നൽകിയത് ഈ വ്യാഴാഴ്ചയാണ്. ഇതുകാരണം യഥാസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ നീറ്റ് പി ജി മാറ്റി വെക്കണം എന്നുമായിരുന്നു ഹർജ്ജി
Discussion about this post