ധാക്ക: ബംഗ്ലാദേശിൽ ചീഫ് ജസ്റ്റിസ് ഒബൈദുൾ ഹസ്സൻ രാജി വച്ചു. അതിക്രമിച്ചെത്തിയ കലാപകാരികൾ കോടതി വളഞ്ഞ് കൊലവിളി മുഴക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ സ്ഥാനമൊഴിയണമെന്നായിരുന്നു പ്രക്ഷോഭക്കാർ അന്ത്യശാസനം നൽകിയത്. രാജി വച്ചില്ലെങ്കിൽ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികൾ ആക്രമിക്കുമെന്നും ആക്രമികൾ ഭീഷണി മുഴക്കി.
രാജ്യത്തുടനീളമുള്ള സുപ്രീം കോടതിയിലെയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷയെ കണക്കാക്കിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ജസ്റ്റിസ് ഒബൈദുൾ ഹസ്സൻ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഫുൾ കോർട്ട് മീറ്റിംഗ് നടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ബംഗ്ലദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാർത്ഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറ് കണക്കിന് പ്രതിഷേധക്കാർ സുപ്രീം കോടതിയിലേയ്ക്ക് ഇരച്ചെത്തുകയും കോടതി പരിസരം കയ്യടക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ, ജഡ്ജിമാരുടെ യോഗം മാറ്റിവച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു.
Discussion about this post