ശ്രീനഗർ: മൽഹാറിലെ കത്വ ജില്ലയിലെ ബാനി, സിയോജ്ധാർ എന്നീ മേഖലകളിലെ മൺ വീടുകളളിൽ കണ്ട നാല് ഭീകരവാദികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പോലീസ്. മേഖലയിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കത്വ പോലീസ് അറിയിച്ചിട്ടുണ്ട്. രേഖാചിത്രത്തിൽ കാണുന്നവരുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കത്വ ജില്ലയിലെ മൽഹാർ, ബാനി, സിയോജ്ദാർ എന്നീ മേഖലകളിലെ മഡ് ഹൗസുകളിൽ കണ്ടെത്തിയ നാല് ഭീകരരുടെ രേഖാചിത്രങ്ങൾ കത്വ പോലീസ് പങ്കുവച്ചു. ഇവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. വിശ്വസനീയമായ വിവരങ്ങഹ നൽകുന്നവർക്ക് ഉചിതമായ പാരിതോഷികം നൽകുമൈന്നും പോലീസ് എക്‌സിൽ കുറിച്ചു.
സമീപകാലത്ത് നിരവധി ആക്രമണങ്ങൾ ജമ്മു കശ്മീരിനെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിനെ തുടർന്ന് മേലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post