ന്യൂഡൽഹി; ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് ക്രോം ബ്രൗസറിന്റെ ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നിരവധി സുരക്ഷാ പഴുതുകൾ ബ്രൗസറിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. അവ ദുരുപയോഗം ചെയ്താൽ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം കൈയടക്കാൻ ഹാക്കർമാർക്ക് സാധിക്കും. അടിയന്തരമായ ക്രോം ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യാൻ ആവിശ്യപ്പെട്ട് കൊണ്ടാണ് സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്.
ഗൂഗിൾ ക്രോമിന്റെ കോഡ് ബേസിലാണ് പ്രശ്‌നം കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങൾ സെർട്ട് ഇൻ പുറത്തിറക്കിയ വൾനറബിലിറ്റി നോട്ട് സിഐവിഎൻ 2024-2023 ൽ വിശദമാക്കിയിട്ടുണ്ട്. ക്രോം ബ്രൗസറിൽ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങൾ ദുരുപയോഗം ചെയ്താൽ കംപ്യൂട്ടുകളുടെ നിയന്ത്രണം കൈക്കയക്കുന്നതിനൊപ്പം വിവരങ്ങൾ ചോർത്താനും അപകടകാരികളായ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും ഹാക്കർക്ക് സാധിക്കും.
വിൻഡോസ്, മാക്ക് ഓഎസ് എന്നിവയിലെ ഗൂഗിൾ ക്രോം 127.0.6533.88/89 മുമ്പുള്ള വേർഷന് മുമ്പുള്ളവയിലും, ലിനകസ് ഗൂഗിൾ ക്രോമിലെ 127.0.6533.88 വേർഷന് മുമ്പുള്ളവയിലുമാണ് സുരക്ഷാ പ്രശ്നങ്ങളുള്ളത്.
അപകടകാരികളായ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും ഹാക്കർമാർക് സാധിക്കും . സുരക്ഷ ഉറപ്പാക്കുന്നതിനായി ക്രോം ബ്രൗസറുകൾ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക അപ്‌ഡേറ്റുകൾക്ക് കാലതാമസം വരാതിരിക്കാൻ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ ആക്ടിവേറ്റ് ചെയ്യുക എന്നതാണ് പ്രതിവിധി.
Discussion about this post