Sunday, November 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഞങ്ങളുണ്ട് കൂടെയെന്ന വാക്കുകളാണ് കരുത്തേകിയത്; ഡ്യൂട്ടി കഴിഞ്ഞിട്ടും പോകാതെ റെയിൽവേയിലെ രക്ഷാദൂതന്മാർ എനിക്ക് കാവലിരുന്നു; എ.പി അഹമ്മദ് മാഷ്

by Brave India Desk
Aug 10, 2024, 06:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: തീവണ്ടി യാത്രയിലെ അനുഭവത്തെ കുറിച്ച് ഹൃദയദേദകമായ കുറിപ്പ് പങ്കുവച്ച് എ.പി അഹമ്മദ് മാഷ്. ട്രെയിനിൽ വച്ച് തലകറക്കം അനുഭവപ്പെട്ട് പാളത്തിലേയ്ക്ക് വീഴുമായിരുന്ന തന്നെ രക്ഷിച്ചത് റെയിൽവേ സുരക്ഷാ സേനയിലെ ശ്രീരഞ്ജ് എന്ന ഉദ്യോഗസ്ഥനും സഹപ്രവർത്തകൻ പവിത്രനുമാണെന്ന് അഹമ്മദ് മാഷ് പറയുന്നു. തീവണ്ടിയാത്രയിലെ രക്ഷാദൂതന്മാർ എന്നാണ് അദ്ദേഹം അവരെ അഭിസംബോധന ചെയ്തത്.

അതിവേഗത്തിൽ തന്നെ റെയിൽ വേ ജീവനക്കാർ തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്നും ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ പോവാതെ തനിക്ക് ആശുപത്രിയിൽ കാവലിരുന്നതും റെയിൽവേയിലെ ആ രക്ഷാദൂതന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് മുതൽ ആശുപത്രിയിൽ വരെ തനിക്ക് ആശ്വാസമേകിയ ഓരോരുത്തരുടെയും പേരുകൾ എടുത്ത് പറഞ്ഞുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Stories you may like

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ഉത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി

അമ്മയുടെ മരണത്തിലും തളരാതെ ഹീറോയായി ബിനു ചന്ദ്രൻ ; എസ്ഐആർ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി മാതൃകയായ ബിഎൽഒക്ക് അഭിനന്ദനപ്രവാഹം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തീവണ്ടിയാത്രയിലെ
സുരക്ഷാ ദൂതന്മാർ
ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ഞാൻ പാളത്തിലേക്കു വീണേനെ! ആ നിമിഷം ഓർക്കാൻ പോലും വയ്യ!
പതിവുപോലെ ജോലി കഴിഞ്ഞ് ഏഴുമണിയുടെ ജനശതാബ്ദിക്ക് എറണാകുളത്തുനിന്ന് കയറിയതാണ്. രാവിലെ മുതൽ ഒരു ഇളംപനിയുടെ കുളിരുണ്ടായിരുന്നതു കൊണ്ട്, ഒരു ഡോളോയുടെ ബലത്തിൽ പണി പൂർത്തിയാക്കി പോന്നതാണ്. വിശപ്പില്ലാത്തതു കൊണ്ട് ഭക്ഷണവും വെള്ളവും നന്നേ കുറവായിരുന്നു.
ഡി4/28 സീറ്റിൽ ചൂളിക്കൂടി ഇരുന്ന് മയങ്ങിപ്പോയത് അറിഞ്ഞില്ല. 11 മണിയോടെ കോഴിക്കോട് അടുക്കുമ്പോഴാണ് ചാടിയെണീറ്റത്. വാതിൽക്കലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ തലചുറ്റാൻ തുടങ്ങിയത് ഞാനറിഞ്ഞു. ഒരു മിനുട്ട് ഇരുന്ന് എണീറ്റാൽ മാറുമെന്ന് തോന്നി. കോഴിക്കോട്ട് വണ്ടി കുറച്ചുനേരം നിൽക്കുമല്ലോ എന്നും കരുതി. ഇരുന്നതേ ഓർമയുള്ളു. പിന്നെ ബോധം തെളിയുമ്പോൾ വണ്ടി വടകരയിൽ എത്തിയിരുന്നു. തട്ടിപ്പിടഞ്ഞെണീറ്റ് വാതിൽക്കൽ എത്തുമ്പോഴേക്കും വണ്ടി നീങ്ങിയിരുന്നു. അർധബോധത്തോടെ ചാടിയിറങ്ങാനാണ് ഞാൻ ശ്രമിച്ചത്.
ആരോ എന്റെ കോളർ പിടിച്ച് പുറകോട്ട് വലിച്ചു. അയാളുടെ കൈകളിൽ താങ്ങി, ഞാൻ വീണത് വണ്ടിക്കുള്ളിലാണ്. റെയിൽവേ സുരക്ഷാ സേനയിലെ ശ്രീരഞ്ജ് എന്ന ഉദ്യോഗസ്ഥനായിരുന്നു അത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ പവിത്രനും ഓടിയെത്തി. ടിടിഇമാരും യാത്രക്കാരും കൂടി എന്നെ താങ്ങിയെടുത്ത് സീറ്റിൽ കിടത്തി. ഓർമ വരുമ്പോഴൊക്കെ പലരും എന്റെ ഊരുംപേരും ചോദിച്ചുകൊണ്ടിരുന്നു. ആർക്കൊക്കെയോ വിവരങ്ങൾ പൊയ്‌ക്കൊണ്ടിരുന്നു. കോഴിക്കോട് മുതൽ ടിക്കറ്റില്ലാതെ യാത്രചെയ്ത എനിക്ക് ഫൈൻ വരുമെന്നും ഞാൻ കരുതി. അങ്ങനെയൊരു സംശയംപോലും ആരും ഉന്നയിച്ചില്ല. ചിലനേരങ്ങളിൽ യാത്രക്കാരന്റെ ധർമസങ്കടം ഉദ്യോഗസ്ഥന്മാർ ഭാഷയില്ലാതെ വായിക്കുമായിരിക്കും. ശ്രീരഞ്ജ് ആവർത്തിച്ചു പറഞ്ഞ വാക്കുകൾ എനിയ്ക്ക് എണീറ്റിരിക്കാനുള്ള കരുത്ത് പകർന്നു: ”ഒറ്റയ്ക്കാണല്ലേ? സാറ് പേടിയ്ക്കണ്ട; ഞങ്ങളുണ്ട് കൂടെ..”
വണ്ടി തലശ്ശേരി എത്തുമ്പോൾ, ഡി4നു മുമ്പിൽ വീൽചെയറുമായി സർവസന്നാഹങ്ങളോടെ മെഡിക്കൽ ടീം കാത്തുനിന്നു. 108 ആംബുലൻസിലേക്ക് എന്നെ കയറ്റുമ്പോൾ അതിനകത്തെ മെയിൽ നേഴ്‌സ് ജിജേഷ് എന്നെ തിരിച്ചറിഞ്ഞതും ആശ്വാസമായി. വിദൂരദേശത്ത് പാതിരാനേരത്ത് ആശുപത്രിയിലേക്ക് പറക്കുമ്പോൾ നമ്മെ അറിയുന്നൊരാൾ കൂടെയുള്ളത് എന്തൊരു ധൈര്യമാണ്!
തലശ്ശേരി ഗവണ്മെന്റ്
ജനറൽ ആശുപത്രിയിൽ ഒരു മണിയോടെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ: രാജീവിന്റെ നേതൃത്വത്തിൽ എല്ലാ പരിശോധനകളും നടത്തി. രക്തം മുതൽ ഇസിജി വരെ. ഒടുവിൽ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടറുടെ മൊഴി. ക്ഷീണംകൊണ്ടുള്ള പനിയാണ്. ഒരു ഇഞ്ചക്ഷനും ഡ്രിപ്പും തരാം. സുഖമായുറങ്ങൂ. രാവിലേക്കു സുഖമാകും. ഡോക്ടററുടെ സാന്ത്വനത്തിന് സിസ്റ്റർമാരും പിന്തുണച്ചു. ഞാൻ സുഖമായുറങ്ങുമ്പോൾ, ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ പോകാതെ, റെയിൽവേയിലെ രക്ഷാദൂതന്മാർ എനിയ്ക്ക് കാവലിരുന്നത് രാവിലെയാണ് അറിഞ്ഞത്. തലശ്ശേരിക്കാരായ എത്രയോ കൂട്ടുകാരുടെ സ്‌നേഹം പലപ്പോഴായി ഞാൻ അറിഞ്ഞിട്ടുണ്ട്. അജ്ഞാതരായ തലശ്ശേരിക്കാർക്കും അത്രതന്നെ സ്‌നേഹമുണ്ടെന്നറിയാൻ ഒരവസരമായി..
യാത്ര ചെയ്യാവുന്ന പരുവത്തിലായപ്പോൾ സിസ്ചാർജ് വാങ്ങി, ആശുപത്രിയോട് വിടപറയുമ്പോൾ ഡോക്ടർ നൽകിയ ഉപദേശവും മനുഷ്യപ്പറ്റുള്ള ആരോഗ്യചിന്തയായിരുന്നു. ”പാരസെറ്റമോൾ എഴുതുന്നുണ്ട്. പനിയുണ്ടെങ്കിൽ മാത്രം കഴിക്കാൻ. ദയവായി മരുന്ന് കഴിച്ച് രോഗമുണ്ടാക്കരുത്..
ജോലിയും യാത്രയും കുറയ്ക്കണം. ഭക്ഷണം കുറച്ച് കൂട്ടണം..”
ഈ രക്ഷാദൂതന്മാർ എത്രയോ പേരെ രക്ഷപ്പെടുത്തിയിരിക്കാം. ഇന്ത്യൻ റെയിൽവേ അവർക്ക് പരിശീലനവും നൽകുന്നുണ്ടാവാം. എങ്കിലും സുരക്ഷിതമായി വീടെത്തിയപ്പോൾ, ഒരു നന്ദിവാക്കെങ്കിലും ആ മനുഷ്യരോട് പറഞ്ഞില്ലെങ്കിൽ, ഞാനെന്ത് മനുഷ്യൻ?

Tags: fb posta p ahammadviral post'എ.പി. അഹമ്മദ്
Share3TweetSendShare

Latest stories from this section

വിവാഹദിനം ബ്യൂട്ടീഷന്റെ അടുത്ത് നിന്ന് മടങ്ങും വഴി വധുവിന് അപകടം; മുഹൂർത്തം തെറ്റാതെ ആശുപത്രിയിലെത്തി താലി കെട്ടി വരൻ

വിവാഹദിനം ബ്യൂട്ടീഷന്റെ അടുത്ത് നിന്ന് മടങ്ങും വഴി വധുവിന് അപകടം; മുഹൂർത്തം തെറ്റാതെ ആശുപത്രിയിലെത്തി താലി കെട്ടി വരൻ

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

വാത്സല്യം നടിച്ച്  മൂന്നുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തി; 43 കാരൻ അറസ്റ്റിൽ

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു; സർവീസ് കണക്ഷൻ കട്ട് ചെയ്ത് ഉദ്യോഗസ്ഥൻ

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

വേറെ നിവൃത്തി ഇല്ല,പുറത്ത് വിടാൻ പാടില്ലായിരുന്നു: കുഞ്ചാക്കോ ബോബന്റെ പല സീനുകളും അഭിനയിച്ചത് താൻ: വെളിപ്പെടുത്തി സുനിൽ രാജ്

Discussion about this post

Latest News

വില്ലനെ കണ്ട് നിങ്ങൾ ഞെട്ടിയത് സിനിമയുടെ അവസാനത്തിൽ, എന്നാൽ സംവിധായകൻ തുടക്കത്തിലെ അയാളെ നമ്മളെ കാണിച്ചത് പാട്ടിലൂടെ; മമ്മൂട്ടി പടത്തിലെ ബ്രില്ലിയൻസ്

വില്ലനെ കണ്ട് നിങ്ങൾ ഞെട്ടിയത് സിനിമയുടെ അവസാനത്തിൽ, എന്നാൽ സംവിധായകൻ തുടക്കത്തിലെ അയാളെ നമ്മളെ കാണിച്ചത് പാട്ടിലൂടെ; മമ്മൂട്ടി പടത്തിലെ ബ്രില്ലിയൻസ്

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ഉത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി

തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ഉത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി

അല്ലെങ്കിൽ തന്നെ പാതി ചത്തു, ഇനി താനായിട്ട് എന്തിനാടോ ഹെയ്ഡാ കൊന്നുകൊലവിളിക്കുന്നത്; റൂട്ടിന്റെ വിക്കറ്റിന് പിന്നാലെ ബ്രോഡിനെ ട്രോളി ഹെയ്ഡൻ; വീഡിയോ

അല്ലെങ്കിൽ തന്നെ പാതി ചത്തു, ഇനി താനായിട്ട് എന്തിനാടോ ഹെയ്ഡാ കൊന്നുകൊലവിളിക്കുന്നത്; റൂട്ടിന്റെ വിക്കറ്റിന് പിന്നാലെ ബ്രോഡിനെ ട്രോളി ഹെയ്ഡൻ; വീഡിയോ

ബംഗ്ലാദേശ് തലസ്ഥാനത്ത് ഭൂചലനം ; 10 മരണം

ബംഗ്ലാദേശ് തലസ്ഥാനത്ത് ഭൂചലനം ; 10 മരണം

ആ താരത്തിനോട് ക്ഷമാപണം നടത്തുന്ന പ്രവർത്തിയാണ് പന്ത് ചെയ്തത്, പക്ഷെ അവനത് മുതലാക്കാനായില്ല: മുരളി കാർത്തിക്

ആ താരത്തിനോട് ക്ഷമാപണം നടത്തുന്ന പ്രവർത്തിയാണ് പന്ത് ചെയ്തത്, പക്ഷെ അവനത് മുതലാക്കാനായില്ല: മുരളി കാർത്തിക്

നീല നിറം കണ്ടാൽ ആ താരത്തിന് ഭ്രാന്താണ്, പിന്നെ എന്ത് ചെയ്യുമെന്ന് പറയാനാകില്ല: ആകാശ് ചോപ്ര

നീല നിറം കണ്ടാൽ ആ താരത്തിന് ഭ്രാന്താണ്, പിന്നെ എന്ത് ചെയ്യുമെന്ന് പറയാനാകില്ല: ആകാശ് ചോപ്ര

നല്ല കാലം വന്താച്ച് നല്ല കാലം വന്താച്ച്, സഞ്ജു സാംസണ് അടുത്ത സന്തോഷ വാർത്ത; ഇത് സുവർണാവസരം

നല്ല കാലം വന്താച്ച് നല്ല കാലം വന്താച്ച്, സഞ്ജു സാംസണ് അടുത്ത സന്തോഷ വാർത്ത; ഇത് സുവർണാവസരം

ആ ഇന്ത്യൻ താരത്തെ സ്റ്റേഡിയത്തിൽ കണ്ടാൽ അപ്പോൾ തന്നെ ചെവി പൊത്തുക, അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരത്തെ സ്റ്റേഡിയത്തിൽ കണ്ടാൽ അപ്പോൾ തന്നെ ചെവി പൊത്തുക, അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല: ഹെൻറിച്ച് ക്ലാസ്സെൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies