മുംബൈ : ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയ്ക്ക് നേരെ ചാണകമേറ്. രാജ് താക്കറെയുടെ മഹാ നവനിർമാൺ സേന പ്രവർത്തകർ ആണ് ആക്രമണം നടത്തിയത്. ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ചാണകവും തേങ്ങയും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
കഴിഞ്ഞദിവസം രാജ് താക്കറെയ്ക്ക് നേരെ വെറ്റില എറിഞ്ഞ് പ്രതിഷേധം നടത്തിയതിലുള്ള പ്രതികാര നടപടിയായാണ് ഉദ്ധവിനെതിരായ ചാണകമേറെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ 20ഓളം മഹാ നവനിർമ്മാൺ സേനാ പ്രവർത്തകരെ താനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഉദ്ദവിനെതിരെ ആക്രമണം ഉണ്ടായതായി ശിവസേന യുബിടി വിഭാഗവും വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം രാജ് താക്കറെയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ശിവസേന യുബിടി പ്രവർത്തകർക്ക് പങ്കില്ല എന്നാണ് ഉദ്ദവ് വിഭാഗം അറിയിക്കുന്നത്. മറാത്ത ക്വാട്ട പ്രവർത്തകരാണ് ഈ പ്രതിഷേധം നടത്തിയത് എന്നാണ് ശിവസേന യുബിടി സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തമാക്കിയത്.
Discussion about this post