കർഷകർക്ക് ആശ്വാസമേകുന്ന വാർത്തയുമായി കേന്ദ്ര സർക്കാർ. മോദി ഉയർന്ന വിളവ് നൽകുന്ന, കാലാവസ്ഥയെ പ്രതിരോധിക്കുന്ന 109 ഇനം വിളകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും. തലസ്ഥാനത്തെ പുസ കോംപ്ലക്സിൽ വച്ചാണ് ഈ പുതിയ ഇനം വിത്തുകൾ കർഷകർക്ക് സമർപ്പിക്കുന്നത്.
ചുമതലയേറ്റയുടൻ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ച, കാർഷിക മന്ത്രാലയത്തിൻ്റെ 100 ദിവസത്തെ അജണ്ടയുടെ ഭാഗമാണ് ഈ ലോഞ്ച്.
തീവ്രമായ ഉഷ്ണ തരംഗവും ക്രമരഹിതമായ മൺസൂണും കഴിഞ്ഞ രണ്ട് വർഷമായി ഗോതമ്പ്, പയറുവർഗ്ഗങ്ങൾ തുടങ്ങിയ വിളകളുടെ ഉൽപാദനത്തെ താറുമാറാക്കുകയും , ഭക്ഷ്യവില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തിരുന്നു.
ശാസ്ത്രം കർഷകരിലേക്ക് നേരിട്ട് എത്തുന്നതിന് “ലാബ് ടു ലാൻഡ്” എന്ന സമീപനത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചൗഹാൻ പറഞ്ഞു.
ബയോഫോർട്ടിഫൈഡ് ആയ ഇനങ്ങളിൽ 34 ഫീൽഡ് വിളകളും 27 ഹോർട്ടികൾച്ചറൽ ചെടികളും ഉൾപ്പെടുന്നു. പാടവിളകളിൽ മില്ലറ്റ്, തീറ്റവിളകൾ, എണ്ണക്കുരു, പയർവർഗ്ഗങ്ങൾ, കരിമ്പ്, പരുത്തി, പ്രേത്യേക വിഭാഗത്തിൽ പെടുന്ന ഫൈബർ ചെടികൾ എന്നിവയാണ് ഉൾപെട്ടിട്ടുള്ളത്.
Discussion about this post