ടൊറന്റോ: മിസിസ് കാനഡ എർത്ത് 2024 വിജയയിയായി മലയാളി മിലി ഭാസ്‌കർ. മത്സരത്തിൽ കനേഡിയൻ സുന്ദരിമാരെ പിന്തള്ളിയാണ് കണ്ണൂർ തളാപ്പ് സ്വദേശി വിജയിയായത്. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ‘മാധവം’ വീട്ടിൽ ടിസി ഭാസ്‌കരൻറെയും ജയയുടെയും ഏക മകളാണ് മിലി.
ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഈ നേട്ടം കൈവരിക്കുന്നത്.ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറാണ് മിലി. 2016ൽ ആണ് ഭർത്താവ് മഹേഷ്‌കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്. ഐടി എൻജിനീയറാണ് മഹേഷ്‌കുമാർ. 150 മത്സരാർഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലിയാണ് അടുത്തവർഷം മിസിസ് ഗ്ലോബൽ എർത്ത് മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കുക.
യോഗ പരിശീലക കൂടിയാണ് മിലി. ഐടി എഞ്ചിനീയറാണ് ഭർത്താവ് മഹേഷ് കുമാർ. പിതാവ് ഭാസ്‌കരൻ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജരാണ്. അമ്മ ജയ കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജരും.
കണ്ണൂർ ചിന്മയ വിദ്യാലയത്തിലും പിന്നീട് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിലുമായാണ് പഠനം. എൽബിഎസ് എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ബിരുദവും ബെംഗളൂരു ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്‌മെന്റ് ബിരുദവും നേടിയ മിലി ഋഷികേശിൽനിന്ന് യോഗാധ്യാപക കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.










Discussion about this post