Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

by Brave India Desk
May 19, 2026, 12:40 pm IST
in India, International
Share on FacebookTweetWhatsAppTelegram

നമ്മുടെ ലക്ഷദ്വീപ് വന്നൊന്ന് കാണൂ…’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ഒരൊറ്റ ആഹ്വാനത്തിൽ മാലിദ്വീപിന്റെ കച്ചവടം പൂട്ടിച്ച് ലക്ഷദ്വീപിലേക്ക് കുതിച്ചെത്തിയത് പതിനായിരക്കണക്കിന് ഭാരതീയരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാര്യം പറഞ്ഞാൽ ഈ രാജ്യം അത് എങ്ങനെ നെഞ്ചേറ്റും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലക്ഷദ്വീപിലെ വിനോദസഞ്ചാരികളുടെ റെക്കോർഡ് കണക്കുകൾ.

വിവരാവകാശ നിയമപ്രകാരം (RTI) പുറത്തുവന്ന കണക്കുകൾ പ്രകാരം 2020-ൽ വെറും 3,875 വിനോദസഞ്ചാരികൾ മാത്രം എത്തിയിരുന്ന ലക്ഷദ്വീപിൽ 2024 ആയപ്പോഴേക്കും സഞ്ചാരികളുടെ എണ്ണം 68,328 ആയി കുതിച്ചുയർന്നു. 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടുത്തെ മനോഹരമായ കടൽത്തീരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയും ചെയ്തതോടെയാണ് ഈ വിപ്ലവകരമായ മാറ്റത്തിന് തുടക്കമായത്. സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ് ലക്ഷദ്വീപ് എന്നായിരുന്നു മോദിയുടെ സന്ദേശം.

Stories you may like

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

മോദിയുടെ സന്ദർശനത്തിന് പിന്നാലെ ഭാരതത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയപ്പോൾ, ‘ബോയ്ക്കോട്ട് മാലിദ്വീപ്’ കാമ്പെയ്നിലൂടെ മാലിദ്വീപിന്റെ സാമ്പത്തിക അടിത്തറ തകർത്ത് ലക്ഷദ്വീപിനെ ഭാരതീയർ ആഗോള ടൂറിസത്തിന്റെ പുതിയ സിംബലാക്കി മാറ്റി. 2023-ൽ 46,551 ആയിരുന്ന ലക്ഷദ്വീപിലെ ടൂറിസ്റ്റുകളുടെ എണ്ണം ഒരൊറ്റ വർഷം കൊണ്ട് 47 ശതമാനം വർദ്ധിച്ചപ്പോൾ, മാലിദ്വീപിലേക്ക് പോയിരുന്ന ഭാരതീയരുടെ എണ്ണത്തിൽ 37.5 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാലിദ്വീപിന്റെ ടൂറിസം വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ഇറാൻ യുദ്ധം മൂലം ആഗോള തലത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവും നിലനിൽക്കുന്ന ഈ വർത്തമാന സാഹചര്യത്തിൽ, വിദേശ നാണ്യശേഖരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതീയർക്ക് മുന്നിൽ വെച്ച പുതിയ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് മോഡൽ വീണ്ടും ചർച്ചയാകുന്നത്. അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കുക, ഇന്ധന ഉപഭോഗം കുറയ്ക്കുക, പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുക, സ്വർണ്ണ നിക്ഷേപങ്ങൾ തൽക്കാലത്തേക്ക് നീട്ടിവെക്കുക തുടങ്ങിയ മോദിയുടെ ആഹ്വാനങ്ങൾ രാജ്യം എത്രത്തോളം ഗൗരവത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാൻ ലക്ഷദ്വീപിന്റെ ഈ ചരിത്ര വിജയം തന്നെയാണ് മികച്ച ഉദാഹരണം.

പ്രധാനമന്ത്രി ഒരു സാമ്പത്തിക നയത്തെ ദേശീയ വികാരവുമായി ബന്ധിപ്പിച്ചു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചാൽ ഭാരതീയ സമൂഹം അതിന് അനുകൂലമായി തങ്ങളുടെ ശീലങ്ങൾ മാറ്റുമെന്നത്  അസൂയാലുക്കളായ മറ്റ് രാജ്യങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. വൻകിട സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും യാത്രാ പ്ലാറ്റ്‌ഫോമുകളും മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ലക്ഷദ്വീപ് ഒരു ടൂറിസം കേന്ദ്രം എന്നതിലുപരി ഭാരതത്തിന്റെ ആത്മനിർഭരതയുടെ പ്രതീകമായി മാറിയത്.

Tags: Maldivespm modimodi
ShareTweetSendShare

Latest stories from this section

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

Latest News

ചെപ്പോക്കിന്റെ നെഞ്ചിൽ ഇഷാൻ കിഷന്റെ വിസിൽ, ചെന്നൈ ആരാധകരെ ‘വീട്ടിലേക്ക് വിട്ട്’ ഹൈദരാബാദ് താരം; മൈതാനത്ത് നടന്നത് പ്രതികാരം

ചെപ്പോക്കിന്റെ നെഞ്ചിൽ ഇഷാൻ കിഷന്റെ വിസിൽ, ചെന്നൈ ആരാധകരെ ‘വീട്ടിലേക്ക് വിട്ട്’ ഹൈദരാബാദ് താരം; മൈതാനത്ത് നടന്നത് പ്രതികാരം

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies