ലണ്ടൻ : സാധാരണയായി എല്ലാവരും റെസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിച്ചു കഴിഞ്ഞാൽ ചെയ്യുന്ന കാര്യം എന്നത് കഴിച്ച ഭക്ഷണത്തിന്റെ ബില്ല് കൊടുക്കുക എന്നതാണ്. എന്നാൽ ഈ ദമ്പതികൾ ചെയ്തതോ… 12,000 രൂപയുടെ ഭക്ഷണം കഴിച്ച് അതിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ശേഷം നൈസ് ആയി മുങ്ങി കളഞ്ഞു എന്നതാണ്. എന്തൊരു വിചിത്രം അല്ലേ …….
ഓഗസ്റ്റ് 5 നാണ് സംഭവം. യുകെയിലെ വെസ്റ്റ്ബോണിലെ ലേസി ഫോക്സ് റെസ്റ്റോറന്റിലാണ് തട്ടിപ്പ് നടന്നത്. ബർഗറുകളും ഹാലൂമി ഫ്രൈകളും കോക്ടെയിലുകളുമാണ് ദമ്പതികൾ ഓർഡർ ചെയ്തത്. കഴിച്ച് കഴിഞ്ഞ ശേഷം സിഗരറ്റ് വലിക്കാൻ പോവുന്നു എന്ന വ്യാജേനെ പുറത്ത് ഇറങ്ങുകയായിരുന്നു. ദമ്പതികൾ പുറത്ത് പോയി ഏകദേശം 10 മിനിറ്റിന് ശേഷമാണ് അവർ മുങ്ങിയത് എന്ന് ഞങ്ങൾക്ക് മനസ്സിലായത് എന്ന് റെസ്റ്റോറന്റ് ഉടമ മൗറിസിയോ സ്പിനോള പറഞ്ഞു. സ്ത്രീ മദ്യപിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേ തുടർന്ന് റെസ്റ്റോറന്റ് ഉടമ പോലീസിൽ അറിയിക്കുകയായിരുന്നു. സമാനമായ അനുഭവങ്ങൾ പങ്കുവച്ച് മറ്റ് പ്രാദേശിക ഭക്ഷണശാലകൾ രംഗത്തെത്തിയിട്ടുണ്ട്. ബോൺമൗത്തിലെ അർബൻ ഗാർഡൻ റെസ്റ്റോറന്റിൽ 170 പൗണ്ട് വിലമതിക്കുന്ന ഭക്ഷണവും പാനീയവും ഓർഡർ ചെയ്ത് ദമ്പതികൾ മുങ്ങിയിരുന്നു. ഈ സംഭവത്തിലും ദമ്പതികളെ സംശയിക്കുന്നു എന്ന് പോലീസ് പറഞ്ഞു.













Discussion about this post