Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഇറാൻ ഞങ്ങളെ ചതിച്ചു,പ്രതീക്ഷിച്ചിരുന്നില്ല,  ഇത് വൻ പ്രത്യാഘാതം ഉണ്ടാക്കും’; ഖത്തർ പ്രധാനമന്ത്രി

by Brave India Desk
Mar 9, 2026, 05:55 pm IST
in International
Share on FacebookTweetWhatsAppTelegram

യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി. ഇറാൻ തങ്ങളെ വഞ്ചിച്ചുവെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാൻ നടത്തുന്നത് അപകടകരമായ തെറ്റായ കണക്കുകൂട്ടലുകളാണെന്നും അദ്ദേഹം തുറന്നടിച്ചു. സ്കൈ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാരമ്പര്യമായി ഇറാനുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഖത്തറിന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിതവും എന്നാൽ അതിശക്തവുമായ ഈ പ്രതികരണം ഉണ്ടായത്. അയൽരാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന്റെ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്നും യുദ്ധം തുടങ്ങിയത് മുതൽ ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഡ്രോൺ ആക്രമണത്തെ ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് തടഞ്ഞത്. ഇതിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തങ്ങൾ അയൽരാജ്യങ്ങൾക്കെതിരായ ഒരു നീക്കത്തിലും പങ്കാളികളാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇറാന്റെ ഈ പ്രകോപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇറാനെയും അമേരിക്കയെയും ചർച്ചാമേശയിലെത്തിക്കാൻ ഖത്തർ എന്നും മുൻകൈ എടുത്തിട്ടുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ തീരുമാനം ഈ നയതന്ത്ര നീക്കങ്ങളെയെല്ലാം തകർത്തിരിക്കുകയാണ്.

Stories you may like

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

അതേസമയം, മേഖലയിൽ ഇറാന്റെ ആക്രമണം രൂക്ഷമാവുകയാണ്. ബഹ്‌റൈനിലെ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അറബ് ലീഗ് മേധാവി കടുത്ത ഭാഷയിൽ വിമർശിച്ചു. സൗദി അറേബ്യയിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖത്തറിന് നേരെ വന്ന ഇറാന്റെ ഡ്രോൺ ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് വെടിവെച്ചിട്ട സംഭവത്തിൽ യുകെയുടെ സഹായത്തിന് ഖത്തർ നന്ദി അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ജനതയോടും ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനത്തിനായി തുടർന്നും സംസാരിക്കുമെങ്കിലും, സ്വന്തം രാജ്യം സംരക്ഷിക്കുന്ന തിരക്കിലായതിനാൽ ആവർത്തിച്ചുള്ള ഈ ആക്രമണങ്ങൾ തുടർന്നാൽ ഇറാനെ സഹായിക്കാൻ ആരും ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags: Qatar's Prime Minister
ShareTweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

Latest News

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies