എറണാകുളം : ഭാരതീയതയിൽ നിന്ന് പാശ്ചാത്യ വൈകാരികതയിലേക്ക് തെന്നിമാറിയതാണ് ഭാരതത്തിൻ്റെ അപചയത്തിന് കാരണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. ഇന്നും ഭാരതത്തെ ദുർബ്ബലമാക്കാൻ വിദേശ ശക്തികൾക്കൊപ്പം ദേശവിരുദ്ധരും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതീയ വിചാരകേന്ദ്രം രണ്ടു ദിവസങ്ങളിലായി നടത്തിയ സംസ്ഥാന പഠനശിബിരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വി ജയമണി അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് ആർ. ഭാസ്കർ, ഡയറക്ടർ ആർ. സഞ്ജയൻ, ജില്ലാ സെക്രട്ടറി പി.എസ്. അരവിന്ദാക്ഷൻ നായർ, കെ.മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന പ്രബന്ധ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ അനിൽ ചൗധരി, ഡോ.വി.പി. മിഥുൻ, അഡ്വ. എ. ജയശങ്കർ, അഡ്വ. കെ.പി. കൈലാസനാഥപിള്ള, അഡ്വ. പി. കൃഷ്ണദാസ്, ഡോ. ശങ്കർജി, എന്നിവർ പ്രബന്ധാവതരണം നടത്തി. വിവിധ സഭകളിൽ ഡോ. എൻ. സന്തോഷ് കുമാർ, കെ.വി. രാജശേഖരൻ, അഡ്വ. എൻ. അരവിന്ദൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.
Discussion about this post