മാലെ: പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റിൻ്റെ ഇന്ത്യൻ നയത്തിൻ്റെ പെട്ടെന്നുള്ള പുനഃക്രമീകരണത്തെ സ്വാഗതം ചെയ്ത് മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി. മാലിദ്വീപ് ഒരു പ്രതിസന്ധി ഉണ്ടായി ഏതെങ്കിലും അന്താരാഷ്ട്ര രാജ്യങ്ങളുടെ സഹായം മാലിദ്വീപ് തേടുന്ന സാഹചര്യം ഉണ്ടായാൽ ആദ്യം ഓടിവരുന്നത് ഇന്ത്യ ആയിരിക്കുമെന്ന് മാലിദ്വീപിന് എപ്പോഴും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മുഖ്യപ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അധ്യക്ഷൻ അബ്ദുല്ല ഷാഹിദ് ശനിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ പരാമർശം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്
മാലദ്വീപിൻ്റെ വിദേശ-സാമ്പത്തിക കാഴ്ചപ്പാടിന് കാര്യമായ നാശനഷ്ടമുണ്ടാക്കിയ നടപടികൾക്കും നുണകൾക്കും നിരുത്തരവാദപരമായ അഭിപ്രായങ്ങൾക്കും തങ്ങളുടെ പാർട്ടി മുയിസു സർക്കാരിനോട് പരസ്യമായി മാപ്പ് പറയണമെന്നും എംഡിപി പ്രസിഡൻ്റ് പറഞ്ഞു.
Discussion about this post