ന്യൂഡൽഹി : സോഷ്യൽ മീഡിയ എന്റെ ഉറക്കം കെടുത്തുന്നു എന്ന് പരാതിയുമായി കനേഡിയൻ പൗരൻ . സോഷ്യൽ മീഡിയ സൈറ്റുകളായ യൂട്യൂബ്, ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം , റെഡ്ഡിറ്റ്, ഫെയ്സ്ബുക്ക് , എന്നിവയ്ക്കെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ കാരണം തന്റെ മാനസികാരോഗ്യത്തെ ദേഷകരമായി ബാദിക്കുന്നു എന്നും യുവാവ് പരാതിയിൽ പറയുന്നു.
2015 -മുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയാണ് താൻ എന്നും ഇത് തന്റെ ഉൽപാദനക്ഷമതയും മറ്റ് നിരവധി പ്രശനങ്ങൾക്ക് വഴിവച്ചുവെന്നും 25 കാരൻ പരാതിപ്പെടുന്നു. ആപ്പുകളുടെ ആസക്തി സ്വഭാവമാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണമെന്ന് അദ്ദേഹം പറയുന്നു . ഇത് ശരീരത്തിലെ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനും ഉപയോക്താക്കളെ കൂടുതൽ ഇടപഴകുന്നതിനുമായി മനഃപൂർവം രൂപകൽപ്പന ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ചില പ്രത്യേക വ്യക്തികൾ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും വ്യാപകമായ പ്രശ്നമാണെന്ന് കേസേറ്റെടുത്ത ലാംബെർട്ട് അവോക്കാറ്റ്സ് എന്ന നിയമസ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ഫിലിപ്പ് ബ്രോൾട് പറഞ്ഞു. ഇത് എല്ലാവർക്കും വേണ്ടിയാണ് താൻ കേസ് എടുത്തത് . ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കനേഡിയൻ കുട്ടികൾ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സമൂഹമാദ്ധ്യമ ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബ്രോൾട് കൂട്ടിച്ചേർത്തു.
Discussion about this post