തിരുവനന്തപുരം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ പേരില്‍ രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും നടത്തുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുന്ന രാഹുല്‍ ഗാന്ധി ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലോക്സസഭാ പ്രതിപക്ഷ നേതാവിന്‍റെ വിഡിയോ സന്ദേശം അദാനി ഓഹരികളില്‍ നിക്ഷേപിച്ച സാധാരണക്കാരടക്കം ലക്ഷക്കണക്കിന് പേര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കിയിരിക്കുകയാണെന്ന് വി മുരളീധരൻ കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നാല്‍ ആര്‍ക്കാണ് നേട്ടമെന്ന് ചോദിച്ച അദ്ദേഹം വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ ശൈലിയെന്ന് കുറ്റപ്പെടുത്തി. കഴിഞ്ഞവിവാദത്തിലും അവര്‍ കോടികളുടെ ലാഭമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി.
അന്നത്തെ ആരോപണങ്ങള്‍ തെറ്റെന്ന് വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തുകയും സുപ്രീംകോടതി ആ കണ്ടെത്തല്‍ ശരിവയ്ക്കുകയും ചെയ്തതാണ്.ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചതിന് സെബി നല്‍കിയ നോട്ടീസിന് മറുപടി നല്‍കാതെ, അതിന്‍റെ ചെയര്‍പേഴ്സണെ ആക്രമിക്കുന്ന വിദേശശക്തികളുടെ ലക്ഷ്യമെന്തെന്ന് പ്രതിപക്ഷത്തിന് അറിയാഞ്ഞല്ല.രാജ്യത്തെ വികസിത രാജ്യങ്ങളുടെ പട്ടികയിലേയ്ക്കെത്തിക്കാനുള്ള ശ്രീ.നരേന്ദ്രമോദിയുടെ ശ്രമത്തെ ഇല്ലാതാക്കുകയാണ് രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് അദ്ദേഹം വിമർശിച്ചു.
”മകന്‍ മരിച്ചാലും മരുമോളുടെ കണ്ണീര്‍ കണ്ടാല്‍ മതി” എന്ന് പറഞ്ഞതുപോലെയാണ് കോണ്‍ഗ്രസുകാരുടെ മനസ്.ഹിന്‍ഡന്‍ബര്‍ഗിലെ പ്രധാന നിക്ഷേപകന്‍ രാഹുല്‍ ഗാന്ധിയുടെ സുഹൃത്ത് ജോര്‍ജ് സോറോസ് ആണെന്നെതാണ് മറ്റൊരു തമാശ.ഇന്ത്യന്‍ വിപണിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകുന്ന കോണ്‍ഗ്രസ്, ഇതിലൂടെ നേടുന്ന ലാഭമെന്തെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
Discussion about this post