തിരുവനന്തപുരം :സിപിഎമ്മിന്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം. കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസാണ് ആക്രമികൾ തല്ലി തകർത്തത്. പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരാണ് എന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രി 9 .30 ഓടെയാണ് ആക്രമണം ഉണ്ടായത്.
ഇരു ചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസ് ആക്രമിച്ചത്. പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും പ്രദേശങ്ങളും കസേരകളും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമം നടത്തിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി. എന്താണ് ആക്രമണത്തിന് കാരണം എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷിച്ചുവരികയാണ്.
Discussion about this post