ന്യൂയോർക്ക്: സ്വന്തം വർഗ്ഗത്തെ തന്നെ ഭക്ഷണമാക്കുന്ന ജീവികൾ നമുക്ക് ചുറ്റും ഉണ്ട്. പൂച്ച, മുയൽ എന്നിവ ഇതിന് ഉദാരഹണമാണ്. പൂച്ചയും മുയലുമെല്ലാം സ്വന്തം കുഞ്ഞുങ്ങളെ ആഹാരമാക്കുന്നതിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ചിലപ്പോഴെല്ലാം ഈ കാഴ്ചയ്ക്ക് പലരും സാക്ഷികളായിട്ടും ഉണ്ടാകും. എന്നാൽ ഇതേ പോലെ തന്നെ പാമ്പുകളും പാമ്പുകളെ ഭക്ഷിക്കാറുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
പ്രധാനമായും ഭക്ഷണം ലഭിക്കാതെ വരുമ്പോഴാണ് പാമ്പുകൾ പാമ്പുകളെ ഭക്ഷിക്കാറ്. ചില അവസരങ്ങളിൽ സ്വന്തം വാല് പോലും ഇവ വിഴുങ്ങാറുണ്ട്. ഭക്ഷണം ലഭിക്കാത്തതിന് പുറമേ സമ്മർദ്ദം വരുമ്പോഴും ഇവറ്റകൾ ഇത്തരത്തിൽ സ്വന്തം ശരീരഭാഗം ഭക്ഷിക്കാറുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മദ്ധ്യ ആഫ്രിക്കയിലെ റോക്ക് പൈത്തനെ ഇതിന് ഉദാഹരണമായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ പാമ്പുകൾ മറ്റ് പാമ്പുകളെ ഭക്ഷിക്കുന്ന പ്രതിഭാസം ഓഫിയോഫാഗി എന്നാണ് അറിയപ്പെടുന്നത്.
ഭക്ഷണം ലഭിക്കാതെ വരുമ്പോൾ റോക്ക് പൈത്തൻ മറ്റ് പാമ്പുകളെ വേട്ടയാടി ഭക്ഷിക്കാറുണ്ട്. 20 അടിയിലധികം നീളമുള്ള ഈ പാമ്പിന് മറ്റ് പാമ്പുകളെ കീഴടക്കാനും ഭക്ഷിക്കാനും എളുപ്പമാണ്. രാജവെമ്പാലയും മറ്റ് ചെറുപാമ്പുകളെ ഭക്ഷിക്കാറുണ്ട്. ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, കൂട്ടിൽ അടച്ചിടുക എന്നിവ പാമ്പുകളിൽ സമ്മർദ്ദം ഉണ്ടാകും. ഈ വേളകളിലും പാമ്പുകൾ മറ്റ് പാമ്പുകളെയും സ്വന്തം വാലും വിഴുങ്ങാറുണ്ട്.
സ്വന്തം വാല് വിഴുങ്ങുന്നതിനുള്ള പ്രധാനകാരണവും വിശപ്പ് തന്നെയാണ്. വിശന്നിരിക്കുന്ന വേളയിൽ അനങ്ങുന്ന വാല് കാണുമ്പോൾ പാമ്പുകൾ ഇരയാണെന്ന് തെറ്റിദ്ധരിക്കും. ഇതേ തുടർന്നാണ് സ്വന്തം വാൽതന്നെ വിഴുങ്ങാൻ ശ്രമിക്കുന്നത്.
Discussion about this post