ന്യൂഡൽഹി : ഇന്ത്യയിലെ ഉപ്പ് പഞ്ചസാര ബ്രൻഡുകളിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോർട്ട്. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക്‌സ് ലിങ്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓൺലൈനിൽ നിന്നും പ്രാദേശിക ചന്തകളിൽ നിന്നും വാങ്ങിയ പത്ത് തരം ഉപ്പും അഞ്ച് തരം പഞ്ചസാരയുമാണ് പരിശോധിക്കാനായി ഉപയോഗിച്ചത്.
പഠനത്തിൽ എല്ലാത്തരം ഉപ്പിലും പഞ്ചയാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക്സ് കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്സിന്റെ വലിപ്പം 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ് എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
ഇവ സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാൽ ആരോഗ്യപ്രശന്ങ്ങൾ ഉണ്ടാകുമോ എന്നുള്ള പഠനങ്ങൾ നടത്തിയാൽ മാത്രമേ അറിയികയൊള്ളു എന്നാണ് ഗവേഷകർ പറയുന്നത്. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും പഠനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചെറിയ പ്ലാസ്റ്റിക് കണികകൾക്ക് ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ കഴിയും
Discussion about this post