കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ ആരംഭിക്കും. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ് , എസ്ഡിആർഎഫ് പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുക.
കാലാവസ്ഥയും ഒഴുക്കും അനുകൂലമാണെങ്കിൽ മാത്രമാണ് നാവിക സേയുടെ മുങ്ങൽ വിദഗ്ധർ പുഴയിലറങ്ങി പരിശോധിക്കുക. തിരച്ചിലിനായി കരസേനയുടെ ചെറു ഹെലികോപ്റ്ററും എത്തും. നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ പറയുന്നത്.
കഴിഞ്ഞ ദിവസം ഈശ്വർ മൽപെ നടത്തിയ തിരച്ചിലിൽ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഭാഗങ്ങളാണ് എന്ന് ലോറി ഉടമ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. അതിനാൽ തിരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ.
Discussion about this post