ന്യൂഡൽഹി; ഒളിമ്പിക്‌സ് ഹോക്കി താരം പിആർ ശ്രീജേഷിന് ഔദ്യോഗിക യാത്രയയപ്പ് നൽകി ഇന്ത്യ. ഏതൊരു താരവും ആഗ്രഹിച്ച് പോകുന്ന അസൂയാവഹമായ ആദരവാണ് ശ്രീജേഷിന് നൽകിയത്.വേദിയിൽ ശ്രീജേഷിനൊപ്പം കുടുംബവുമുണ്ടായിരുന്നു.
സഹതാരങ്ങൾ വേദിയിൽ എത്തിയത് ശ്രീജേഷ് എന്നെഴുതിയ ജഴ്സി അണിഞ്ഞായിരുന്നു. ചടങ്ങിൽ ഇന്ത്യയുടെ വനിതാ ഷൂട്ടർ മനു ഭാക്കറും പങ്കെടുത്തു. ശ്രീജേഷിനു ഹോക്കി ഇന്ത്യ 25 ലക്ഷം രൂപ കാഷ് അവാർഡ് സമ്മാനിച്ചു. 16 -ാം നമ്പർ ജഴ്സി പിൻവലിച്ചു. ശ്രീജേഷിനോടുള്ള ആദര സൂചകമായിട്ടാണ് ജഴ്സി പിൻവലിച്ചത്. 16ാം നമ്പർ ജേഴ്‌സി ഇനി സീനിയർ ടീമിൽ ആർക്കും ലഭിക്കില്ല.
വിജയവും പരാജയവും കടന്നു പോകുമെന്നും താരം് ചടങ്ങിനിടെ വ്യക്തമാക്കി. കേരളത്തിൽ ഹോക്കി വളർത്താൻ കുട്ടികൾക്ക് സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കണമെന്നും ശ്രീജേഷ്. വ്യക്തമാക്കി. ശാസ്ത്രീയമായ പരിശീലനം ആവശ്യമാണ്. ഹോക്കിക്ക് വേണ്ടി എന്തും ചെയ്യുമെന്നും സർക്കാരുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കളിക്കളത്തിൽനിന്നു വിരമിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നൽകിയിരുന്നു. താരത്തെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.
Discussion about this post