തിരുവനന്തപുരം; ഹിൻഡൻബർഗ് വിവാദത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി.ഫേസ്ബുക്കിലൂടെയാണ് വിമർശനം. സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.സെബി മേധാവി മാധബി പുരി ബുച്ചിന് അദാനിഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളില്‍ രഹസ്യനിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍. ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും സെബി മേധാവിയെ പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം ഇതിനിടയിലാണ് സന്ദീപ് വാചസ്പതിയുടെ വിമർശനം.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ശക്തി എന്താണ് ?
ജനങ്ങൾക്കിടയിലുള്ള വിശ്വാസം .
മോദിയെ തോൽപ്പിക്കാൻ എന്ത് ചെയ്യണം ?
ആ വിശ്വാസം തകർക്കണം .
ജനങ്ങളുടെ വിശ്വാസം തകരണമെങ്കിൽ എന്ത് ചെയ്യണം ?
രാജ്യം സാമ്പത്തികമായി തകരണം , അരാജകത്വം ഉണ്ടാവണം
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകർക്കാൻ എന്ത് ചെയ്യണം ?
ഇന്ത്യയിൽ ഏറ്റവുമധികം വ്യവസായ നിക്ഷേപം നടത്തുന്ന കോർപ്പറേറ്റുകളെയും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെയും തകർക്കണം .
രാഹുൽ ഗാന്ധിയും ജോർജ് സോറോസും നാലഞ്ച് വർഷം മുമ്പ് പണി തുടങ്ങി .
എൽഐസി തകരാൻ പോകുന്നു എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രചരണം നടത്തി. എൽഐസി സർവകാല റിക്കോഡ് ലാഭം നേടി.
എച്ച് എ എൽ തകർന്നു എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രചാരണം നടത്തി. എച്ച് എ എൽ ലാഭവും സർവ്വകാല റെക്കോഡ് .
എസ് ബി ഐ കുത്തുപാളയെടുക്കും എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രചാരണം നടത്തി. എസ് ബി ഐ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതം സർക്കാരിന് നൽകി.
അംബാനിയും അദാനിയും അവിഹിതമായി പദ്ധതികൾ സ്വന്തമാക്കുന്നു എന്ന് ആരോപണമുന്നയിച്ചു . അദാനി മോദിയുടെ ആളാണെന്ന് പ്രചാരണം നടത്തി. അതേ സമയം കോൺഗ്രസിൻ്റെ അഞ്ച് സംസ്ഥാന സർക്കാരുകൾ അദാനിക്ക് സൗജന്യമായി ഭൂമിയും വലിയ പദ്ധതികളും വിട്ടുകൊടുത്തു.
ഇന്ത്യൻ സ്റ്റോക് മാർക്കറ്റ് തകരുമെന്നും നിക്ഷേപകർ വിട്ടുനിൽക്കണമെന്നും രാഹുൽ ഗാന്ധി പ്രചരിപ്പിച്ചു അതേ സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിച്ച് രാഹുൽ ഗാന്ധി വ്യക്തിപരമായി വൻ ലാഭവുമുണ്ടാക്കി .
അദാനിയെ തകർത്ത് ഇന്ത്യൻ സാമ്പത്തിക കുതിപ്പിന് വിരാമമിടാൻ തട്ടിക്കൂട്ടിയ വ്യാജ ആരോപണങ്ങളുമായി ഹിഡൺബർഗിനെ രംഗത്തിറക്കി . ആരോപണങ്ങൾ ചീറ്റിപ്പോയി . ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഇന്ന് കരുത്തോടെ കുതിക്കുന്നു .
മോദിയെ തോൽപ്പിച്ചോളൂ . നല്ല രാഷ്ട്രീയം പറഞ്ഞ് എതിർത്തോളൂ . പക്ഷേ മോദിയെ തോൽപ്പിക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും നാട് നശിപ്പിക്കാനാണ് ശ്രമിക്കുന്നത് . ഇതനുവദിക്കാമോ ?
Discussion about this post