ജയ്പുര്‍: പരിമിതികളെ അതിജീവിച്ച വെല്‍ഡറുടെ മകന് 1.2 കോടി രൂപ ശമ്പളത്തില്‍ മൈക്രോസോഫ്റ്റില്‍ ജോലി. ബിഹാറിലെ ഖാഘാരിയ സ്വദേശിയായ 21കാരന് വാത്സല്യ ചൗഹാനാണ് അഭിമാനനേട്ടം കൈവരിച്ചത്. വെല്‍ഡിങ് പണികള്‍ ചെയ്ത് ജീവിക്കുന്ന ഒരു സാധാരണ ഇരുമ്പ് പണിക്കാരന്റെ മകനായി ജനിച്ച് ഇല്ലായ്മകള്‍ക്ക് നടുവിലും മിടുക്കനായി പഠിച്ചാണ് ഈ 21 കാരന്റെ നേട്ടം.
ബീഹാറിലെ ഖരഗ്പൂര്‍ ഗ്രാമവാസിയാണ് വാത്സല്യ സിങ് ചൌഹാന്. ഗ്രാമത്തില്‍ ഒരു ചെറിയ വെല്‍ഡിങ് കട നടത്തുകയാണ് അച്ഛന്. 12ാം ക്ലാസ് പഠനത്തിന് ശേഷം ഐഐടിയില്‍ ഉന്നത് വിദ്യാഭ്യാസം സ്വപ്നം കണ്ട അവന് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോച്ചിങിന് ചേര്‍ന്നു. കഠിന പരിശ്രമത്തിനൊടുവില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 382ാം റാങ്കോടെയാണ് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ പാസായത്.
രാജ്യത്തിന് അഭിമാനമായി തന്റെ മകന് വളര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വാത്സല്യ സിങ് ചൌഹാന്റെ പിതാവ് ചന്ദ്രകാന്ത് സിങ് ചൌഹാന് പറഞ്ഞു. 20 വര്‍ഷത്തെ തന്റെ പരിശ്രമം ഫലം കണ്ടിരിക്കുന്നു. മറുനാട്ടിലും ഈ രാജ്യത്തിന്റെ യശ്ശസുയര്ത്തുന്നവനായി മകന് മാറണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post