ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു ഛിന്നഗ്രഹം കൂടി പാഞ്ഞടുക്കുന്നുവെന്ന മുന്നറിയിപ്പുമായി നാസ. നാളെ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിൽ എത്തുമെന്നും നാസ അറിയിക്കുന്നു. ഛിന്നഗ്രഹത്തിന്റെ യാത്ര ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
2024 പിഎസ്3 എന്ന ഛിന്നഗ്രഹമാണ് ഭൂമിയ്ക്ക് തൊട്ടരികിൽ എത്തുന്നത്. അപ്പോളോ ആസ്‌ട്രോയിഡ് എന്നാണ് ഇവയുടെ മറ്റൊരു പേര്. നാളെ രാവിലെ ഇന്ത്യൻ സമയം 7.9 ഓടെയാകും ഇത് ഭൂമിയ്ക്കരികിൽ എത്തുക. ഈ സമയം ഭൂമി യിൽ നിന്നും 2,77, 018 കിലോ മീറ്റർ ആയിരിക്കും ഛിന്നഗ്രഹത്തിന്റെ സ്ഥാനം. ഇത് ഭൂമിയ്ക്ക് വളരെ അടുത്താണ്. മണിക്കൂറിൽ 43,687 കിലോ മീറ്റർ വേഗതയിൽ ആണ് ഛിന്നഗ്രഹം പാഞ്ഞടുക്കുന്നത്. 96 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. ഒരു വിമാനത്തിന്റെയത്ര വലിപ്പം വരുമിത്.
വിമാനത്തിന്റെയത്ര വലിപ്പം ഉണ്ടെങ്കിലും ഈ ഛിന്നഗ്രഹം ഭൂമിയെ ബാധിക്കില്ലെന്നാണ് ഗവേഷകരുടെ നിഗമനം. എങ്കിലും ഭൂമിയ്ക്ക് വളരെ അടുത്തെത്തുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. മറ്റുള്ള ഛിന്നഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഭൂമിയിൽ പതിയ്ക്കാനുള്ള സാദ്ധ്യതയും കുറവാണ്. പക്ഷെ 2008 ൽ സുഡാനിൽ ഇതിനേക്കാൾ ചെറിയ ഛിന്നഗ്രഹം പതിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടെയാണ് പിസെഡ്3 ഭൂമിയ്ക്കരികിൽ എത്തുന്നതിനെ ഗവേഷകർ ഗൗരവത്തോടെ കാണുന്നത്.
Discussion about this post