പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് നയൻതാരയും വിഷ്‌നേഷ് ശിവനും. കുടുംബ ജീവിതവും കരിയറും ഒരു പോലെ പ്രാധാന്യം നൽകി കൊണ്ട് മുന്നോട്ട് പോവുകയാണ് താരങ്ങൾ. മക്കളുമായുള്ള വീഡിയോകൾ നായൻസ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ പ്രേക്ഷകർ ഇരും കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോഴിതാ ഉലകിനെയും ഉയിരിനെയും കയ്യിലേന്തി നടന്നു പോവുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുന്നത്. നടന്ന് കൊണ്ട് ഇരുവരെയും ലാളിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ഹോട്ടലിന്റെ വരാന്തയിലൂടെയാണ് ഇരട്ട കുട്ടികളെയും കൊണ്ട് നയൻസ് നടന്നു പോവുന്നത.് വീഡിയോക്ക് താഴെ നിരവധി കമ്മന്റുകളാണ് പ്രേക്ഷകർ കുറിക്കുന്നത്.
കഴിഞ്ഞ ദിവസം താരത്തിന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ മക്കളുമായുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ജോലിക്ക് പോകുന്നതിന് മുൻപ് സ്നേഹം നിറഞ്ഞ കുറച്ചു മണിക്കൂറുകൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.
തന്റെ കരിയറിനൊപ്പം തന്നെ പാരന്റിംഗിനും ഏറെ പ്രാധാന്യം നൽകിയാണ് നയൻസ് ഇപ്പോൾ മുന്നോട്ട് പോവുന്നത്. പരമാവധി സമയവും മക്കളോടൊപ്പം ചിലവഴിക്കാനാണ് താര ദമ്പതികൾ ആഗ്രഹിക്കുന്നത് . ചെന്നൈയ്ക്ക് പുറത്താണ് ഷൂട്ടിംഗ് എങ്കിൽ മക്കളെ കൂടെക്കൂട്ടാനും നയൻതാര ശ്രമിക്കാറുണ്ട്.
Discussion about this post