സ്റ്റോക്ക്ഹോം: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എം പോക്സ് അണുബാധയെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് സ്വീഡൻ. ഇതോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് കൂടുതൽ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ രാജ്യമായി സ്വീഡൻ മാറി.
സ്റ്റോക്ക്ഹോമിൽ “പരിചരണം തേടിയ” ഒരാൾക്ക് ക്ലേഡ് I വേരിയൻ്റ് മൂലമുണ്ടാകുന്ന എം പോക്സ് രോഗനിർണയം നടത്തി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് ആദ്യമായി രോഗനിർണയം നടത്തുന്ന ക്ലേഡ് I കേസാണിത്,” സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാന എപ്പിഡെമിയോളജിസ്റ്റ് മാഗ്നസ് ഗിസ്ലെൻ പറയുന്നതനുസരിച്ച്, ആഫ്രിക്കയിലെ ഒരു പ്രദേശം സന്ദർശിക്കുന്നതിനിടയിലാണ് പ്രസ്തുത വ്യക്തിക്ക് വൈറസ് ബാധയേറ്റത്.
എം പോക്സ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പൊട്ടി പുറപ്പെട്ടതും അതിവേഗം വ്യാപിക്കുന്നതുമായ അണുബാധ വളരെ ആശങ്കാ ജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
Discussion about this post