ന്യൂഡൽഹി: ‘സനാതന ധർമ്മ’ത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തെ തുടർന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ചുമത്തിയ കേസുകൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ സുപ്രീം കോടതി ബുധനാഴ്ച വാക്കാൽ ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്.
“നിങ്ങൾക്ക് തമിഴ്‌നാട്ടിൽ ആയിരിക്കാൻ കഴിയില്ല, നിങ്ങൾ പുറത്തുപോകേണ്ടിവരും. ഏറ്റവും സൗകര്യപ്രദമായ സംസ്ഥാനം നിങ്ങൾക്ക് തീരുമാനിക്കാം” സുപ്രീം കോടതി പറഞ്ഞു.
തൻ്റെ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ബിഹാർ, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഒരുമിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിനേ തുടർന്ന് തൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്തതിനെയും കോടതി വിമർശിച്ചിരുന്നു. .
“ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങൾ ദുരുപയോഗം ചെയ്തു . ആർട്ടിക്കിൾ 25 പ്രകാരമുള്ള നിങ്ങളുടെ അവകാശവും നിങ്ങൾ ദുരുപയോഗം ചെയ്തു. എന്നിട്ട് ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരം (സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ) നിങ്ങളെ അനുവദിക്കണം എന്നാണ് പറയുന്നത്. നിങ്ങൾ ഒരു സാധാരണക്കാരനല്ലെന്ന് മനസിലാക്കണം. നിങ്ങൾ ഒരു മന്ത്രിയാണ് നിങ്ങൾ പറഞ്ഞതിൻ്റെ അനന്തരഫലങ്ങൾ നിങ്ങൾക്ക് അറിയാമോ? സുപ്രീം കോടതി ചോദിച്ചു.
Discussion about this post