ന്യൂഡൽഹി: ഐ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാർട്ടിൽ ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ്. ഐ ഫോൺ 14 പ്ലസ് ഫോണുകളാണ് ആകർഷകമായ വിലക്കുറവിൽ ഫ്‌ളിപ്കാർട്ട് വഴി വിൽപ്പന നടക്കുന്നത്.
ഐ ഫോൺ 128 ജിബി ബ്ലൂ വേരിയന്റിന് 79,600 രൂപയാണ് വിപണി വില. എന്നാൽ ഇതിന് 20,000 രൂപയുടെ കിഴിവാണ് ഫ്‌ളിപ്കാർട്ട് വഴി വാങ്ങുമ്പോൾ ലഭിക്കുന്നത്. അതായത് 79,0000 രൂപയുടെ ഫോൺ 59,999 രൂപയ്ക്ക് ലഭിക്കും. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഫോൺ വാങ്ങുമ്പോൾ അഞ്ച് ശതമാനം ക്യാഷ് ബാക്കും ഇതിന് പുറമേ ലഭിക്കും. ഇതിനോടകം തന്നെ നിരവധി പേരാണ് വമ്പൻ വിലക്കുറവിൽ ഐ ഫോൺ 14 പ്ലസ് വാങ്ങിയിരിക്കുന്നത്.
ഇരട്ട സിം ഐ ഫോൺ 14 പ്ലസിൽ ഉപയോഗിക്കാം. 6.7 ഇഞ്ചാണ് റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലെയുടെ വലിപ്പം. 12 എംപി വീതമുള്ള ബാക്ക് ക്യാമറയും ഫ്രണ്ട് ക്യാമറയുമാണ് ഈ പോണിന്റെ മുഖ്യ ആകർഷണം. 20 വാട്‌സ് അഡാപ്റ്റർ ഉപയോഗിച്ച് അര മണിക്കൂർ കൊണ്ട് 50 ശതമാനം ചാർജ് ചെയ്യാം.
Discussion about this post