അകാലനര ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇന്ന് അകാലനര പ്രശ്‌നമുണ്ടാക്കുന്നു. മുടിയുടെ പല പ്രശ്നങ്ങൾക്കും നാം കഴിയ്ക്കുന്ന പല ഭക്ഷണ വസ്തുക്കളും പരിഹാരമാകും. നരമാറാനായി പലരും ആശ്രയിക്കുന്നത് കൃത്രിമ ഡൈകളെയാണ്. എന്നാൽ മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കാം. എന്നാൽ മുടിവളർച്ച കൂടാനും നരമാറുന്നതിനും പ്രകൃതി ദത്ത വഴികളുണ്ട്.
ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് മൈലാഞ്ചിയും നീലയമരി പൊടിയുമാണ്. ഇൻഡിഗോ പൗഡർ എന്നറിയപ്പെടുന്ന ഇത് നീലയമരി എന്നാണ് മലയാളത്തിൽ അറിയപ്പെടുന്നത്.നാട്ടിൻപുറങ്ങളിൽ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി ഇപ്പോഴും കാണാറുണ്ട്. മുടിയിൽ തേയ്ക്കുന്ന ആയുർവേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാൻ ഇത് പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കാം. മുടി വളർച്ചയ്ക്കും ഇതേറെ നല്ലതാണ്.
രണ്ട് രീതിയിൽ നിലയമരിയും മൈലാഞ്ചിയും ഉപയോഗിച്ച് ഡൈ ഉണ്ടാക്കാം
ആദ്യം മൈലാഞ്ചി പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ശേഷം ഒരു ദിവസം മുഴുവൻ മറ്റ് പൊടിപടലങ്ങൾ ഒന്നും വീഴാതെ സൂക്ഷിച്ച് വയ്ക്കണം. അടുത്ത ദിവസം രാവിലെ തന്നെ നരയുള്ള മുടികളിൽ മുഴുവൻ ഈ പേസ്റ്റ് പുരട്ടാവുന്നതാണ്. ശേഷം ഒരു മണിക്കൂർ (കൂടിയത് രണ്ട് മണിക്കൂർ) എങ്കിലും സൂക്ഷിക്കുക. ശേഷം കഴുകി കളയുക.പിറ്റേ ദിവസമാണ് ഇൻഡിഗോ പൗഡർ പ്രയോഗിക്കേണ്ടത്. ഇതിനായി നീലയമരി വെള്ളത്തിൽ കുഴച്ച് കുഴമ്പ് രൂപത്തിലാക്കി തലയിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുടിയുടെ സ്വാഭാവികമായ കറുപ്പ് നിറം തിരികെ ലഭിക്കാനായി ഈ രീതി പിന്തുടരാവുന്നതാണ്.
രണ്ടാമത്തെ രീതി
ആദ്യം കട്ടൻ ചായ തിളപ്പിച്ചെടുക്കുക. അതായത് 1 ഗ്ലാസ് വെള്ളത്തിൽ തേയിലപ്പൊടിയെടുത്ത് ഇത് ചെറു തീയിൽ തിളപ്പിച്ച് അര ഗ്ലാസാക്കി മാറ്റാം. ഇത് അൽപം കട്ടിയുള്ള മിശ്രിതമായി ലഭിയ്ക്കുന്ന വിധത്തിൽ തിളപ്പിച്ചെടുക്കുക. ഇത് ചൂടാറുമ്പോൾ ഇതിലേയ്ക്ക് ഹെന്ന പൗഡർ അഥവാ മയിലാഞ്ചിപ്പൊടി ചേർക്കാം. അല്ലെങ്കിൽ അരച്ച മയിലാഞ്ചി. പിന്നെ ഇതിലേയ്ക്ക് മുട്ട, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവയും ചേർക്കാം. ഇത് നല്ലതു പോലെ ചേർത്തിളക്കുക. ഈ മിശ്രിതം 4 മണിക്കൂർ നേരം ഇങ്ങനെ വയ്ക്കുക. പിന്നീട് മുടിയിൽ നല്ലതുപോലെ തേയ്ക്കണം.
ഇത് ഇതേ രീതിയിൽ 2-4 മണിക്കൂർ വരെ മുടിയിൽ വയ്ക്കണം. എങ്കിലേ ഗുണം കാണൂ. ചുരുങ്ങിയത് 2 മണിക്കൂറെങ്കിലും വയ്ക്കുക. പിന്നീട് സാധാരണ വെളളം കൊണ്ട് കഴുകണം. ഷാംപൂവോ മറ്റൊന്നും തന്നെ ഉപയോഗിയ്ക്കരുത്. മുടി കഴുകിക്കഴിഞ്ഞാൽ നരച്ച മുടികൾക്ക് ഒരു ബ്രൗൺ പോലുള്ള നിറം ലഭിയ്ക്കും.
അടുത്ത ദിവസമാണ് അടുത്ത സ്റ്റെപ്പ് ചെയ്യേണ്ടത്. ഇതിനായി തേയില വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് നീലയമരി പൊടി അഥവാ ഇൻഡിക പൗഡർ ചേർക്കുക. അടുത്ത ദിവസമാണ് അടുത്ത സ്റ്റെപ്പ് ചെയ്യേണ്ടത്. ഇതിനായി മുകളിൽ പറഞ്ഞ അതേ രീതിയിൽ തേയില വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് നീലയമരി പൊടി അഥവാ ഇൻഡിക പൗഡർ ചേർക്കുക. നീലയമരി ഫ്രഷ് ആയതെങ്കിൽ ഇലയും പൂവും അരച്ചത് ഇതിൽ ചേർത്തിളക്കാം. ഇല്ലെങ്കിൽ ഇൻഡിക പൗഡർ എന്ന പേരിൽ അങ്ങാടിയിൽ നിന്നും ലഭിയ്ക്കും. ഇത് 10 മിനിറ്റു വച്ചാൽ തന്നെ ഇതിന്റെ നിറം കറുപ്പായി മാറും.
ഈ മിശ്രിതം തലയിൽ പുരട്ടുക. നരച്ച ഭാഗത്ത് നല്ലതു പോലെ കൂടുതൽ പുരട്ടാം. 3 മണിക്കൂർ ശേഷം ഇത് കഴുകാം. ഇത് സാധാരണ വെള്ളത്തിൽ കഴുകുക. ഷാംപൂ വേണ്ട. സാധാരണ രീതിയിൽ ഇതു കഴുകിയാൽ മതിയാകും. ഇതിനു ശേഷം മുടിയ്ക്ക് കറുപ്പു നിറം ലഭിച്ചിട്ടുണ്ടാകും.
Discussion about this post