ന്യൂഡൽഹി : ജമ്മുകശ്മീർ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മുകശ്മീരിൽ 3 ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാനയിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
പത്ത് വർഷത്തിന് ശേഷമാണ് ജമ്മുകശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 90 സീറ്റുകളിലേക്കാണ് ജനവിധി തേടുന്നത്. 87.09 ലക്ഷം വോട്ടർമാരാണ് വോട്ട് ചെയ്യുന്നത്. ഒന്നാം ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണൽ നടക്കുക.
ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണൽ നടക്കുക. ഹരിയാനയിൽ 90 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.09 വോട്ടർമാരാണ്
ഹരിയാനയിലുള്ളത്.
47 ഇടങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതിരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കാലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
Discussion about this post