ന്യൂയോർക്ക്: വീണ്ടും ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുന്നതായി നാസ. തിങ്കളാഴ്ചയോടെ ഇത് ഭൂമിയ്ക്ക് തൊട്ടരികിൽ എത്തുമെന്നാണ് നാസ നൽകുന്ന മുന്നറിയിപ്പ്. ഛിന്നഗ്രഹത്തിന്റെ യാത്ര ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
2024 ജെവി33 എന്നാണ് ഈ ഛിന്നഗ്രഹത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. നിലവിൽ ഭൂമിയിൽ നിന്നും 2.85 മില്യൺ മൈൽ അകലത്തിലാണ് ഛിന്നഗ്രഹം ഉള്ളത്. എന്നാൽ തിങ്കളാഴ്ചയോടെ ഭൂമിയ്ക്ക് തൊട്ടരികിലായി ഇതെത്തും. മണിക്കൂറിൽ 48,280 കിലോ മീററ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം.
620 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. അതുകൊണ്ട് തന്നെ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുന്നതിനെ ആശങ്കയോടെയാണ് ഗവേഷകർ കാണുന്നത്. ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് പതിയ്ക്കാനുള്ള സാദ്ധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. 500 അടിയേക്കാൾ വലിപ്പമുള്ള ഛിന്നഗ്രഹങ്ങൾ അപകടകാരികളാണെന്നാണ് ഗവേഷകർ പറയുന്നത്.
കഴിഞ്ഞ ദിവസവും ഭൂമിയ്ക്ക് തൊട്ടരികിലായി ഛിന്നഗ്രഹം എത്തിയിരുന്നു. 2024 പിഎസ് 3 ആയിരുന്നു ഭൂമിയ്ക്ക് അരികിലായി എത്തിയത്. എന്നാൽ ഇത് ഭൂമിയ്ക്ക് അപകടം ഉണ്ടാക്കാതെ കടന്ന് പോകുകയായിരുന്നു.
Discussion about this post