സാമ്പത്തിക ആവശ്യങ്ങൾക്കായി പലരും ആദ്യം ആശ്രയിക്കുക പേഴ്‌സണൽ ലോണുകളെയാണ്. വളരെ എളുപ്പം പാസാകുകയും ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിലെത്തും എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, പേഴ്‌സണൽ ലോണുകൾ എടുക്കുമ്പോൾ ചില കാര്യങ.ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് അത് വലിയൊരു ബാദ്ധ്യതയാകാൻ സാധ്യതയുണ്ട്. എന്തൊക്കെയാണ് വ്യക്തിഗത വായ്പകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..
പേഴ്‌സണൽ എടുക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള തുക മാത്രം എടുക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ നിത്യേനെ ഉള്ള ചിലവുകൾക്ക് മുടക്കം ഒന്നും ഇല്ലാത്ത രീതിയിലുള്ള തുകയായിരിക്കണം ഇഎംഐ ആക്കേണ്ടത്. വ്യാജ ഓൺലൈൻ ആപ്പുകളുടെ ചതിയിൽ വീഴാതിരിക്കാൻ പ്ര;േയകം ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് നിരവധി ഓൺലൈൻ ആപ്പുകളാണ് ലോണുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ആർബിഐ അപ്രൂവ് ചെയ്തിട്ടുള്ള ബാങ്കുകളിൽ നിന്നും മാത്രം ലോൺ എടുക്കാൻ ശ്രദ്ധിക്കുക.
പ്രായം, വരുമാനം, ജോലി, എന്നിങ്ങനെ നിരവധി കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഒരു വ്യക്തിക്ക് ലോൺ നൽകുകയുള്ളൂ. ഇതെല്ലാം ക്ലിയർ ആണെങ്കിൽ പോലും കൃത്യമായ ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ മാത്രമേ നിങ്ങളെ ഏതൊരു ബാങ്കും ലോണിനായി പരിഗണിക്കൂ.. 48 മുതൽ 60 മാസം വരെയാണ് ഒരു പേഴ്‌സണൽ ലോണിന്റെ കാലാവധി. കാലാവധി കൂടുതലാകും തോറും കുറവ് ഇഎംഐ ആയിരിക്കും നിങ്ങൾക്ക് അടക്കേണ്ടി വരിക. ഈ ഇഎംഐ നമ്മുടെ നിത്യേനെയുള്ള ചിലവിനെ ബാധിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
ഒരു ലോൺ തിരഞ്ഞെടുക്കുമ്പോൾ കുറവ് പലിശയുള്ള ബാങ്കിനെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കാലാവധി കുറവാണെങ്കിൽ കുറവ് പലിശ ആയിരിക്കും നിങ്ങളിൽ നിന്നും ഈടാക്കുക എന്ന കാര്യവും മനസിൽ വയ്ക്കുക.
Discussion about this post