ലഖ്‌നൗ : സുരക്ഷാ വെല്ലുവിളികൾ നേരിടാനായി രാജ്യത്ത് ആദ്യമായി സംയുക്ത കമാൻഡേർസ് കോൺഫറൻസ്. സെപ്റ്റംബർ 4, 5 തീയതികളിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എല്ലാ ഉന്നത സൈനിക മേധാവികളുമായും ചർച്ച നടത്തും. ‘സശക്ത് ഔർ സുരകഹിത് ഭാരത് : സായുധസേനയുടെ പരിവർത്തനം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.
കമാൻഡേർസ് കോൺഫറൻസിന്റെ ആദ്യ ദിവസത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരിക്കും സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യൻ സായുധസേന സുരക്ഷാ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് സമ്മേളനത്തിൽ പ്രതിരോധവൃത്തങ്ങളും സൈനിക മേധാവികളും തമ്മിൽ ചർച്ച നടത്തുന്നതായിരിക്കും.
പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഇത്തരത്തിൽ കമാൻഡേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് കൂടാതെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംയുക്ത കമാൻഡർമാരുടെ ഒരു സമ്മേളനവും പ്രതിരോധ മന്ത്രാലയത്തിന്റെ ആലോചനയിലുണ്ട്. രാജ്യം നേരിടുന്ന എല്ലാ സുരക്ഷാ വെല്ലുവിളികളും പട്ടികപ്പെടുത്തിയതിന് ശേഷം ആയിരിക്കും പ്രധാനമന്ത്രിയുമായുള്ള ഉന്നതതല സൈനിക മേധാവികളുടെ സമ്മേളനം നടക്കുക.
Discussion about this post