ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുന്നോട്ട് പോകുന്നതെന്ന് തുറന്നു പറഞ്ഞ് ഐ എം എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ്. . അതിനാൽ തന്നെ 2027-ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഗീതാ ഗോപിനാഥ്. വ്യക്തമാക്കി. ഒരു ദേശീയ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഈ കാര്യം തുറന്നു പറഞ്ഞത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുന്ന വിവിധ ഘടകങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തുന്നത്. അത് കഴിഞ്ഞ സാമ്പത്തിക വർഷം ഞങ്ങൾ പ്രതീക്ഷിച്ചതിലും ഏറെ മെച്ചപ്പെട്ടതായിരുന്നു ഈ സാമ്പത്തിക വർഷത്തിലും സമാനമായ അനുഭവം തന്നെയാണുള്ളത്, അത് കൊണ്ട് തന്നെ മുമ്പ് പ്രതീക്ഷിച്ചിരുന്ന 2030 നേക്കാൾ വർഷങ്ങൾക്ക് മുന്നേ തന്നെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. ഗീതാ ഗോപിനാഥ് വ്യക്തമാക്കി.
നിലവിൽ 3.9 ട്രില്യൺ ഡോളറോടെ അഞ്ചാം സ്ഥാനത്താണ് ഭാരതം. 4.1 ട്രില്യൺ ഡോളറോടെ ജപ്പാനും 4.5 ട്രില്യൺ ഡോളറോടെ ജർമനിയുമാണ് നിലവിൽ ഇന്ത്യക്ക് മുകളിലുള്ളത്
Discussion about this post