പെഷാവർ:ലോകത്തിന് ആശങ്കയായി ആഫ്രിക്കയിൽ അതിവേഗം പടരുന്ന മങ്കിപോക്സ് (കുരങ്ങുപനി) രോഗം നമ്മുടെ തൊട്ട് അയൽരാജ്യത്തേക്കും വ്യാപിച്ചതായി റിപ്പോർട്ട്. പാകിസ്താനിലും രോഗം സ്ഥിരീകരിച്ചതായി പാക് ആരോഗ്യ മന്ത്രാലയമാണ് വെളിപ്പെടുത്തിയത് . ഏഷ്യയിൽ ആദ്യമായാണ് ഈ രോഗംസ്ഥിരീകരിക്കുന്നത്
അതിവേഗം പടരുന്ന പുതിയ എംപോക്സ് വകഭേദമാണ് പാകിസ്താനിൽ കണ്ടെത്തിയത് . രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ആഫ്രിക്കയ്ക്കുപുറത്ത് പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് പാകിസ്താൻ. വ്യാഴാഴ്ച സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തിരുന്നു. . ഈ വർഷം ആഫ്രിക്കയിൽ 14,000-ത്തിലധികം പേർക്ക് രോഗബാധയുണ്ടായി എന്നാണ് കണക്ക് . അതിൽ തന്നെ 524 പേരാണ് എംപോക്സ് ബാധയെത്തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്
Discussion about this post