ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കിയതിന് പിന്നാലെ, ഇന്ത്യയിലെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യുജ്വല സ്വീകരണം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിനേഷ് ആരാധകരുടെയും ഉറ്റവരുടെയും സ്‌നേഹം ഏറ്റുവാങ്ങിയത്. സാക്ഷി മാലിക്, ബജരംഗ് പുനിയ എന്നിവരും വിനേഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. വിനേഷിന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം വിമാനത്താവളത്തിലെത്തിയിരുന്നു.
വിനേഷിനെ സ്വീകരിക്കാൻ ഹരിയാനയിലെ ഗ്രാമവാസികളുൾപ്പെടെ വൻ ജനാവലിയാണ് വിമാനത്താവളത്തിൽ എത്തിയിരിക്കുന്നത്. നൂറ് കണക്കിനാളുകഹ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം. പുറത്തേക്കിറങ്ങിയ വിനേഷിനെ ചുമലിൽ ഏറ്റിയാണ് ജനങ്ങൾ തങ്ങളുടെ സ്‌നേഹം അറിയിച്ചത്. ഡൽഹി വിമാനത്താവളത്തിൽ വലിയ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ നിന്നും ഹരിയാനയിൽ തന്റെ ജന്മ നാട്ടിലേയ്ക്ക് മടങ്ങുമെന്നാണ് വിവരം. ഇത്രയും വലിയ സ്വീകരണം നലകിയതിൽ താരം നന്ദി പറഞ്ഞു. ഇങ്ങനെ ഒു പിന്തുണ ലഭിച്ചതിൽ താന ഭാഗ്യമുള്ളവളാണെന്നും താരം പറഞ്ഞു.
Discussion about this post