ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ രാഷ്ട്രീയ പാർട്ടിയായവെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം 29ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിൽ സമ്മേളനം നടത്താനുള്ള അനുമതി ലഭിച്ചതായാണ് വിവരം.
നേരത്തെ തിരുച്ചിറപ്പള്ളിയിൽ സമ്മേളനത്തിനായി വേദി നോക്കിയിരുന്നു. എന്നാൽ, പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിക്രവണ്ടിയിലേക്ക് മാറ്റാനുള്ള തീരുമാനമായത്.
വിജയ്‌യുടെ റിലീസിനൊരുങ്ങുന്ന ചിത്രം ഗോട്ടിന്റെ ജോലികൾ പൂർത്തിയായതിന് ശേഷമാകും പാർട്ടിയുടെ സമ്മേളനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. സെപ്റ്റംബർ 12ന് പാർട്ടി പതാക അവതരിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.













Discussion about this post