ന്യൂഡൽഹി: ലോകത്ത് ഇസ്ലാം മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അമേരിക്കയിൽ ഉൾപ്പെടെയുള്ള രാജ്യങ്ങൡലായി ഇതുവരെ മില്യൺ കണക്കിന് ആളുകൾ ആണ് ഇസ്ലാം മതത്തിൽ നിന്നും പുറത്തുവന്നത്. യുവതി- യുവാക്കളാണ് ഇവരിൽ ഭൂരിഭാഗവും എന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്യൂ റിസർച്ച് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ടത്. നാല് വർഷത്തിനിടെ അമേരിക്കയിൽ 1.3 മില്യൺ മുസ്ലീങ്ങളാണ് മതം ഉപേക്ഷിച്ചത് എന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും ഇസ്ലാമിക നിയമങ്ങളിൽ മനംമടുത്താണ് മതം ഉപേക്ഷിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 2019 മുതൽ ഇതുവരെ 23 ശതമാനം പേരാണ് മതം ഉപേക്ഷിച്ചത്. ഇസ്ലാമിക നിയമങ്ങളോടുള്ള എതിർപ്പാണ് ഇവരിൽ ഏഴ് ശതമാനം പേർക്കും മതം ഉപേക്ഷിക്കാൻ പ്രേരണയായത്.
ജർമ്മനിയിലും വിശ്വാസികൾ കൂട്ടത്തോടെ ഇസ്ലാം മതം വേണ്ടെന്ന് വയ്ക്കുകയാണ്. രാജ്യത്ത് പ്രതിവർഷം 15000 മുതൽ 20,000 വരെ ആളുകൾ ഇസ്ലാം മതം ഉപേക്ഷിക്കുന്നുണ്ടെന്നാണ് പ്രശസ്ത പത്രമായ ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടണിൽ പ്രതിവർഷം 1 ലക്ഷം പേരാണ് ഇസ്ലാം മതം ഉപേക്ഷിക്കുന്നത്. ഇറാൻ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിലും മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറവല്ല. 2023 ൽ ഇറാനിൽ നിരവധി പേരാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് ഉൾപ്പെടെ പരിവർത്തനം ചെയ്യപ്പെട്ടത്.
1981 മുതൽ 2020 വരെ മിഡിൽ ഈസ്റ്റിലും ലക്ഷക്കണക്കിന് പേരാണ് ഇസ്ലാം മതത്തിൽ നിന്നും പുറത്തുകടന്നത്. ടുനീഷ്യ, മൊറോകോ, ഇറാഖ് എന്നീ രാജ്യങ്ങളിലും മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലാണ്.
മനുഷ്യരാശിയുടെ പുരോഗതിയെ തടയുന്നതാണ് ഇസ്ലാമിക നിയമങ്ങൾ എന്നാണ് മതം ഉപേക്ഷിച്ചവരുടെ വിലയിരുത്തൽ. ഇസ്ലാം മതത്തിൽ തുടരുന്നത് സ്വതന്ത്ര ജീവിതത്തിന് തടസ്സമാണെന്നും ആളുകൾ വിലയിരുത്തുന്നു. ഇതോടെയാണ് മതം ഉപേക്ഷിക്കുന്നത്. ഇതിന് ശേഷം മറ്റ് മതങ്ങൾ സ്വീകരിക്കുന്നവരും ഉണ്ട്. ഇസ്ലാമിൽ തുടരുന്നുണ്ടെങ്കിലും മത നിയമങ്ങൾ പിന്തുടരാത്തവരും ധാരാളമാണ്. അതേസമയം ഇസ്ലാം മതത്തിൽ നിന്നുമുള്ള ആളുകളുടെ കൊഴിഞ്ഞ് പോക്ക് മതപുരോഹിതരെ ഞെട്ടിച്ചിട്ടുണ്ട്
Discussion about this post