ഡല്‍ഹി: ലോകത്തിലെ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുളള നഗരം ഡല്‍ഹിയാണെന്ന ലോകാരോഗ്യ സംഘടനയുടെ നിഗമനത്തെ തിരുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ( സി.പി.സി.ബി) റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഡല്‍ഹിയേക്കാള്‍ വായുമലിനീകരണമുള്ള നഗരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വായുമലിനീകരണ തോത് കണക്കാക്കി പഠനം നടത്തിയപ്പോള്‍ ഡല്‍ഹി ആറാം സ്ഥാനത്താണ് വരുന്നതെന്നും വാരാണസിയും മുസാഫര്‍ബാദും വായുമലിനീകരണത്തിന്റെ കാര്യത്തില്‍ മുന്‍നിരയില്‍ വരുന്നുണ്ടെന്നും സി.പി.സി.ബി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ 24 നഗരങ്ങളിലാണ് വായുമലിനീകരണ തോത് കണക്കാക്കി പഠനം നടത്തിയത്. ഡല്‍ഹിയിലെ മലിനീകരണതോത് 362 ആണെന്നിരിക്കെ വാരാണാസിയിലും മുസാഫര്‍പൂരിലും ഇത് 409 ആണ്. ആഗ്ര, കാപൂര്‍, ലക്നൗ, പാറ്റ്ന എന്നിവയാണ് ഉയര്‍ന്ന വായുമലിനീകരണ തോത് ഉളള മറ്റ് നഗരങ്ങള്‍.
Discussion about this post