തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ഭീഷണിയിലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയും?. ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കയുണ്ട്. ഭയനാകമായ സാഹചര്യം ആണ് നിലവിൽ ഉള്ളത്. ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് അണക്കെട്ട് നിൽക്കുന്നത്. ഇത് പൊട്ടിയാൽ ആര് സമാധാനം പറയും?. ആര് ഉത്തരം പറയും?. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നാണ് കോടതി പറയുന്നത്. അങ്ങിനെയല്ലെന്ന് കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കാൻ സാറ്റ്‌ലൈറ്റ് സംവിധാനം വേണം. അണക്കെട്ട് പൊട്ടിയാൽ കോടതി ഉത്തരം പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. നമുക്ക് ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ മുല്ലപ്പെരിയാർ അണക്കെട്ടിന് സമാന രീതിയിൽ നിർമ്മിച്ച തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടറുകളിൽ ഒന്ന് തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ഉയരാൻ ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മുല്ലപ്പെരിയാർ ആശങ്ക വേണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.
Discussion about this post