ടെൽ അവീവ്: ഇറാനെയും അവരുടെ നിഴൽ സേനയ്ക്കും എതിരെ കനത്ത ആക്രമണം അഴിച്ചു വിട്ട് ഇസ്രായേൽ. ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കും എന്ന് ഇറാന്റെ ഭീഷണി നിലനിൽക്കെയാണ് കനത്ത ആക്രമണം ഐ ഡി ഫ് നടത്തിയത്.
തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡർ അടക്കം 11 പേരെയാണ് ഇസ്രയേൽ സേന വധിച്ചത് . വടക്കൻ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്ന ഹിസ്ബുള്ളയുടെ റഡ്‌വാൻ ഫോഴ്സിന്റെ കമാൻഡർ ഹുസൈൻ ഇബ്രാഹിമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ ടൈർ മേഖലയിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവെയാണ് ഹുസൈന് നേരെ ഇസ്രയേലി ഡ്രോൺ ബോംബ് വർഷമുണ്ടായത്. ഇതിനിടെ, തെക്കൻ ലെബനനിലെ നബാത്തിയേയ്ക്ക് സമീപം ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയും ഇസ്രയേൽ ബോംബിട്ട് തകർത്തിട്ടുണ്ട് . ഇതിൽ പത്ത് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഹമാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേ, ഹിസ്ബുള്ള ഉന്നത കമാൻഡർ ഫൗദ് ഷുക്ർ എന്നിവരെ ഇസ്രയേൽ ജൂലായിൽ വധിച്ചിരുന്നു.ഇതിന്റെ തിരിച്ചടിയായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാനും ഹിസ്ബുള്ളയും ഒരുങ്ങുന്നതിനിടെയാണ് കനത്ത ആക്രമണം ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
Discussion about this post