കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡ്യൂട്ടി ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതി സഞ്ജയ് റോയിയെ മനഃശാസ്ത്ര പരിശോധന നടത്തി സി ബി ഐ . . സിബിഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) അഞ്ചംഗ വിദഗ്ധ സംഘത്തിൻ്റെ സഹായത്തോടെയാണ് പരിശോധന. ഇതിനായി നേരത്തെ സിബിഐ വിദഗ്ധ സംഘത്തെ കൊൽക്കത്തയിലേക്ക് അയച്ചിരുന്നു.
പ്രതിയുടെ മാനസികാവസ്ഥയെക്കുറിച്ചും, അത് അയാളുടെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കാമെന്നും മനഃശാസ്ത്ര വിലയിരുത്തൽ വെളിച്ചം വീശും. ഇരയുടെ കുടുംബാംഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനായി സിബിഐ തെളിവെടുപ്പും വിശകലനവും തുടരുന്ന സാഹചര്യത്തിൽ കേസിൽ കാര്യമായ പുരോഗതിയായാണ് ഈ പരിശോധന വിലയിരുത്തപ്പെടുന്നത്.
അതേസമയം ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംഭവം നടന്ന ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിനെ സിബിഐ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു.
Discussion about this post