റാഞ്ചി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചമ്പയ് സോറൻ തൻ്റെ എക്സ് (ട്വിറ്റർ) പ്രൊഫൈലിൽ നിന്ന് ജെഎംഎമ്മിൻ്റെ പേര് നീക്കം ചെയ്തു. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം പക്ഷം മാറിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിലാണ് ഡൽഹിയിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ നടന്ന ഈ സംഭവവികാസം.
അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഝാർഖണ്ഡിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ചമ്പയ് സോറന്റെ നിലപാടിനുള്ളത്.
അതേസമയം ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഹേമന്ത് സോറൻ അപമാനിച്ചുവെന്ന് ബിജെപി വക്താവ് പ്രതുൽ ഷാ ദിയോ വിമർശിച്ചിരിന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചമ്പയ് സോറൻ ബന്ധപ്പെട്ടതായാണ് വിവരം
Discussion about this post