ലക്‌നൗ: കാമുകിയോടുള്ള പ്രതികാരമായി ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ബിജ്‌നോർ സ്വദേശിയായ രാഹുൽ (28) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 25 ഓളം ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബൈക്ക് റൈഡുകൾക്ക് കൊണ്ടുപോകുന്നില്ലെന്ന് ആരോപിച്ച് രാഹുലിനെ കാമുകി ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ബൈക്ക് മോഷണം ആരംഭിച്ചത്. കാമുകി പോയതിന് ശേഷം ലഹരിയ്ക്ക് അടിയമായ ഇയാൾ പതിയെ ബൈക്ക് മോഷണം ആരംഭിക്കുകയായിരുന്നു. ഈ ബൈക്കുകളുമായി ചെന്ന് ഇയാൾ കാമുകിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
ബൈക്കുകൾ മോഷണം പോകുന്നുവെന്ന് കാട്ടി ദിനം പ്രതി പോലീസ് സ്‌റ്റേഷനിൽ പരാതി എത്താറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ പിടിയിലായത്. ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ച രാഹുലിനെ പിന്തുടർന്നായിരുന്നു പോലീസ് പിടികൂടിയത്.
ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഈ വേളയിൽ ആയിരുന്നു കാമുകി ഉപേക്ഷിച്ചതിനെക്കുറിച്ചും ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. ഇത്തരത്തിൽ മോഷ്ടിക്കുന്ന ബെക്കുകൾ വിറ്റ കാശാണ് ഇയാൾ ലഹരി വാങ്ങാൻ ഉപയോഗിച്ചിരുന്നത്.
Discussion about this post