ന്യൂഡൽഹി: സമൂഹ മാദ്ധ്യമത്തിൽ വയറലാ, യി യാത്രികനിൽ നിന്നും പണം വാങ്ങിയതിന് ശേഷം അത് വീതിച്ചെടുക്കുന്ന പോലീസുകാരുടെ വീഡിയോ .ഡൽഹിയിലെ ത്രിൽ ലോറി സർക്കിളിലെ ഗാസിപൂരിലെ പോലീസ് ചെക്ക്‌പോസ്റ്റിനുള്ളിലാണ് സംഭവം.
വിഡിയോയിൽ യാത്രികനോട് പോലീസുകാരൻ തർക്കിക്കുന്നതും അയാളോട് ഒരു കേട്ട് പണം മേശപ്പുറത്ത് വയ്ക്കുവാൻ ആംഗ്യം കാട്ടുന്നതും കാണാം.
തുടർന്ന് പണം വച്ച യുവാവ് പോവുകയും പിന്നീട്, മൂന്ന് പോലീസുകാരും ഒരുമിച്ച് ഇരിക്കുന്നത് പണം അവർക്കിടയിൽ പൊട്ടിച്ചിരികളോടെ പങ്കിടുകയും ചെയ്യുന്നതും കാണാം.
സമൂഹമദ്ധ്യമത്തിൽ കൂടെ വീഡിയോ വയറലായതിനു പിന്നാലെ മൂന്ന് പോലീസുകാരെയും സസ്‌പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറങ്ങിയതായി ഡൽഹി എൽജി വികെ സക്‌സേന പ്രതികരിച്ചു. ഇവർക്ക് എതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post