കോട്ടയം : ജസ്നയുടെ തിരോധാനത്തിൽ മുണ്ടക്കയത്തെ മുൻ ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തെറ്റാണെന്ന് വ്യക്തമാക്കി ജസ്നയുടെ പിതാവ്. കേസിൽ സി.ബി.ഐ അന്വേഷണം കൃത്യമായി നടത്തുകയാണെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും ജെയിംസ് വ്യക്തമാക്കി.
കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്‌ജിൽ കണ്ടെന്നായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. പത്രത്തിലെ പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ വാസ്തവമില്ലെന്നാണ് ജസ്നയുടെ പിതാവ് തുറന്നു പറയുന്നത്.
അവർ പറഞ്ഞത് സത്യമാകാൻ ഒരു സാദ്ധ്യതയുമില്ല, സിസി ടിവിയിൽ കണ്ടത് ജസ്‌നയല്ലെന്ന് അന്നേ കണ്ടെത്തിയതാണ്. . ഒരുമാസം മുമ്പ് തനിക്ക് ഒരു ഫോൺകാൾ വന്നിരുന്നു. കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് അവർ പറഞ്ഞു. ഇതിനെ തുടർന്ന് തനിക്കൊപ്പം സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ അവർക്കരികിലേക്ക് പറഞ്ഞു വിട്ടിരുന്നു. എന്നാൽ അവർ പറഞ്ഞതിൽ വാസ്തവമില്ലെന്ന് അന്ന് തന്നെ കണ്ടെത്തിയതാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി.
Discussion about this post