ഇന്ന് അത്യപൂർവമായ സൂപ്പർമൂൺ ബ്ലൂമൂൺ. അത്യപൂർവമായി ഒന്നിച്ചുവരുന്ന ‘സൂപ്പർമൂൺ ബ്ലൂമൂൺ’ കാണാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഏവരും. ചന്ദ്രനെ ഭൂമിയിൽ നിന്നും ഏറ്റവും അടുത്ത് കാണവന കഴിയുന്ന ദിവസമാണ് സൂപ്പർ മൂൺ. പ്രിയപ്പെട്ട അമ്പിളി മാമനെ തെളിമയോടെ കാണാനാണ് ലോകം കാത്തിരിക്കുന്നത്.
അടുത്ത മൂന്ന് ദഒവസം ഈ ആകാശ വിസ്മയം തുടരുമെന്നാണ് നാസ പ്രവചിച്ചിരിക്കുന്നത്. സെപ്റ്റംബർ 17(ഹാർവെസ്റ്റ് മൂൺ), ഒക്‌ടോബർ 17(ഹണ്ടേഴ്‌സ് മൂൺ, നവംബർ 15 (ബീവർ മൂൺ) എന്നിങ്ങനെയാണ് ഈ വർഷത്തെ മൂന്ന് സൂപ്പർമൂണുകൾ ആകാശത്ത് ദൃശ്യമാകുക.
ഈസ്‌റ്റേൺ സമയം അനുസരിച്ച് ഇന്ന് 2.26 പിഎമ്മിനാണ് സൂപ്പർമൂൺ ബ്ലൂമൂൺ ആകാശത്ത് ദൃശ്യമാകുക. ഇന്ത്യൻ സമയം രാത്രി 11.56 മുതൽ സൂപ്പർമൂൺ ബ്ലൂമൂൺ ദൃശ്യമാകും. നാളെ പുലർച്ചെ വരെ ഇന്ത്യയിൽ നിന്നും സൂപ്പർമൂൺ ബ്ലൂമൂൺ കാണാം.
രണ്ട് പതിറ്റാണ്ടിൽ ഒരിക്കൽ മാത്രമായിരിക്കും ഇത്തരത്തിൽ സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ച് വരിക. ഇന്ത്യയ്ക്ക് പുറത്ത് തിങ്കളാഴ്ചയാകും ഇത് ദൃശ്യമാകുക. ഈ ഋതുവിലെ നാല് പൗർണമികളിൽ നാലാമത്തെയാണ് തിങ്കളാഴ്ച പ്രത്യക്ഷമാകുന്നത്.
ഇന്ന് ഭൂമിയിൽ നിന്നും 3,61,970 കിലോ മീറ്റർ മാത്രമാകും ചന്ദ്രന്റെ അകലം. സെപ്തംബർ ആകുമ്പോൾ ഇത് പിന്നെയും കുറയും. സെപ്തംബറിൽ 3,57,364 കിലോ മീറ്റർ ആയിരിക്കും അകലം. സൂപ്പർ മൂൺ ദൃശ്യമാകുന്ന സാഹചര്യത്തിൽ സെപ്തംബറിൽ ഭാഗിക ചന്ദ്രഗ്രഹണവും ഉണ്ടാകും.
Discussion about this post